Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാറ്റൂരിൽ ഭൂമി...

പാറ്റൂരിൽ ഭൂമി കൈയേറ്റം നടന്നെന്ന്​ സർക്കാർ സ്​ഥിരീകരണം

text_fields
bookmark_border
pattoor land scam
cancel

തിരുവനന്തപുരം: പാറ്റൂരിൽ സർക്കാർ ഭൂമി സ്വകാര്യ ഫ്ലാറ്റുടമകൾ ​ൈകയേറിയെന്ന്​ സ്ഥിരീകരിച്ച്​  സർക്കാർ. ലോകായുക്തയിൽ നൽകിയ സത്യവാങ്മൂലത്തിലാണ്​ സർക്കാർ കൈയേറ്റം സമ്മതിച്ചത്​. ജല അതോറിറ്റിയുടെയും റവന്യൂ വകുപ്പി​​െൻറയും ഭൂമി കൈയേറി​െയന്നാണ്​ വിജിലൻസ് കണ്ടെത്തൽ.

സർക്കാറി​​െൻറ അധീനതയിലുള്ള ഇൗ ഭൂമി തിരിച്ചു​ പിടിക്കണമെന്നാണ്​  ലോകായുക്തയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാർ പറയുന്നത്.  ഇതു സംബന്ധിച്ച ഹരജിയിലെ വാദത്തിനിടെയാണ്​ സർക്കാർ നിലപാട്​  വ്യക്തമാക്കിയത്. പാറ്റൂരിൽ സ്വകാര്യ ഫ്ലാറ്റ് നിർമാതാക്കൾ 12.45 സ​െൻറ്​  സ്ഥലം ​ൈകയേറിയെന്നാണ്​ ഹരജി. ​ൈകയേറ്റത്തിന്​ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ചീഫ് സെക്രട്ടറിയായിരുന്ന ഇ.കെ. ഭരത് ഭൂഷണും ഒത്താശ ചെയ്​തെന്നും ഹരജിയിൽ പറയുന്നു. 

സമാന പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കം അഞ്ചുപേരെ പ്രതിയാക്കി വിജിലൻസ് നേരത്തേ കേസ് രജിസ്​റ്റർ ചെയ്തിരുന്നു. ഇൗ കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ വിജിലൻസ് ചൊവ്വാഴ്​ച സമർപ്പിച്ചു. കേസി​​െൻറ പ്രാധാന്യം മനസ്സിലാക്കി മുദ്രവെച്ച കവറിലാണ് റിപ്പോർട്ട് ഹാജരാക്കിയത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ രഹസ്യസ്വഭാവമുള്ള റിപ്പോർട്ടുകൾ കോടതിയിൽ ഹാജരാക്കിയാൽ അത് പുറത്താകുമെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും വിജിലൻസ് കോടതി അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് രേഖകൾ മുദ്ര​െവച്ച കവറിൽ ഹാജരാക്കാൻ കോടതി നിർദേശിച്ചത്. 

സ്വകാര്യ ഫ്ലാറ്റ് കമ്പനി സർക്കാർ പുറമ്പോക്ക് ഭൂമി കൈയേറി ഫ്ലാറ്റ്​ നിർമി​െച്ചന്നാണ് മുൻ മുഖ്യമന്ത്രി വി.എസ് നൽകിയ പരാതിയിൽ ആരോപിച്ചിരുന്നത്​. കേസിൽ നേരത്തേ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ ചീഫ് സെക്രട്ടറി ഇ.കെ. ഭരത്​ഭൂഷൺ, ആർടെക് എം.ഡി, ജല അതോറിറ്റി എൻജിനീയർമാർ എന്നിവർക്കെതിരെ എഫ്.ഐ.ആർ രജിസ്​റ്റർ ചെയ്തിരുന്നു. ഇതി​​െൻറ അന്വേഷണ പുരോഗതി റിപ്പോർട്ടാണ് ഹാജരാക്കിയത്. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അന്തിമ അന്വേഷണ റിപ്പോർട്ട് ഒക്ടോബർ ആറിന് ഹാജരാക്കാനും കോടതി നിർദേശിച്ചു. വിജിലൻസ്​ പ്രത്യേക യൂനിറ്റാണ്​ കേസ്​ അന്വേഷിക്കുന്നത്​. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsgovernment landpattoor land scammalayalam newsFlat Construction
News Summary - Report Point Out that Pattoor Flat Construction in Government Land -Kerala News
Next Story