Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ജിയിൽ ക്ലറിക്കൽ അസിസ്റ്റന്‍റുമാരുടെ സ്ഥാനക്കയറ്റത്തിൽ ക്രമക്കേട് നടന്നെന്ന് റിപ്പോർട്ട്

text_fields
bookmark_border
mg university
cancel

എം.ജി സർവകലാശാലയിലെ ക്ലറിക്കൽ അസിസ്റ്റന്‍റുമാരുടെ സ്ഥാനക്കയറ്റത്തിൽ ക്രമക്കേട് നടന്നെന്ന് റിപ്പോർട്ട്. അനധ്യാപക നിയമനങ്ങൾ പി.എസ്‍.സിക്ക് വിട്ട ശേഷം 49 നിയമനങ്ങൾ ചട്ടം ലംഘിച്ച് നടന്നതായി ധനകാര്യ പരിശോധന വിഭാഗം 2020ൽ നൽകിയ റിപ്പോർട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കൈക്കൂലി കേസിൽ പിടിയിലായ എൽസിയടക്കമുള്ളവരുടെ പേരുകൾ ചട്ടം ലംഘിച്ച് സ്ഥാനക്കയറ്റം നേടിയവരുടെ പട്ടികയിലുണ്ട്. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാതെയും ചട്ടം ദുർവ്യാഖ്യാനം ചെയ്തുമായിരുന്നു ഇവരുടെ നിയമനങ്ങൾ.

ഈ നിയമനങ്ങൾ റദ്ദാക്കണമെന്നും സിൻഡിക്കേറ്റിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ധനകാര്യ പരിശോധന വിഭാഗം റിപ്പോർട്ട് നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Report of irregularities in the promotion of clerical assistants in MG
Next Story