Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുനഃസംഘടന: കരട് പട്ടിക...

പുനഃസംഘടന: കരട് പട്ടിക കെ.പി.സി.സിക്ക് കൈമാറിത്തുടങ്ങി

text_fields
bookmark_border
പുനഃസംഘടന: കരട് പട്ടിക കെ.പി.സി.സിക്ക് കൈമാറിത്തുടങ്ങി
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന കോ​ൺ​ഗ്ര​സി​ൽ ഡി.​സി.​സി, ബ്ലോ​ക്ക്​ പു​നഃ​സം​ഘ​ട​ന​ക്കു​ള്ള ക​ര​ട്​ പ​ട്ടി​ക ജി​ല്ല നേ​തൃ​ത്വ​ങ്ങ​ൾ കെ.​പി.​സി.​സി​ക്ക്​ കൈ​മാ​റി​ത്തു​ട​ങ്ങി. ആ​ദ്യ പ​ട്ടി​ക കൈ​മാ​റി​യ​ത്​ ആ​ല​പ്പു​ഴ ജി​ല്ല​യാ​ണ്. കൂ​ടു​ത​ൽ ജി​ല്ല​ക​ൾ ചൊ​വ്വാ​ഴ്​​ച​ പ​ട്ടി​ക ന​ൽ​കു​മെ​ന്നാ​ണ്​ സൂ​ച​ന.

ഡി.​സി.​സി ഭാ​ര​വാ​ഹി​ത്വ​ത്തി​ലേ​ക്കും ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ്​​ സ്ഥാ​ന​ത്തേ​ക്കും പാ​ന​ലാ​ണ്​ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. നൂ​റ​നാ​ട്​ ബ്ലോ​ക്ക്​ പ്ര​സി​ഡ​ന്‍റ്​ സ്ഥാ​ന​ത്തേ​ക്ക്​ മാ​ത്രം ​പ​ട്ടി​ക​യി​ലു​ള്ള​ത് ഒ​റ്റ​പ്പേ​ര്​. ​പ​ട്ടി​ക അ​ന്തി​മ​മാ​ക്കു​ന്ന​ത്​ കെ.​പി.​​സി.​സി​യാ​ണ്. എ.​ഐ.​സി.​സി സ​മ്മേ​ള​ന​ത്തി​ൽ നേ​താ​ക്ക​ൾ ഒ​രു​മി​ച്ചു​ള്ള​തി​നാ​ൽ അ​വി​ടെ​ ജി​ല്ല​ക​ളി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന ക​ര​ട് ​പ​ട്ടി​ക​യി​ന്മേ​ൽ ച​ർ​ച്ച ന​ട​ന്നേ​ക്കും. എ​ന്നാ​ലും, സ​മ്മേ​ള​ന​ത്തി​ന്​ ശേ​ഷ​മേ തീ​രു​മാ​ന​മു​ണ്ടാ​കൂ. കോ​ൺ​ഗ്ര​സ്​ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ പു​നഃ​സം​ഘ​ട​ന​യും പ്ര​സി​ഡ​ന്‍റൊ​ഴി​കെ ബ്ലോ​ക്ക്​ ഭാ​ര​വാ​ഹി​ക​ളെ നി​ശ്ച​യി​ക്കു​ന്ന കാ​ര്യ​ത്തി​ലും ര​ണ്ടാം​ഘ​ട്ട​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​ണ്​ ധാ​ര​ണ. ഇ​ത്​ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ എ.​ഐ.​സി.​സി സ​മ്മേ​ള​ന​ത്തി​ന് ​ശേ​ഷ​മാ​യി​രി​ക്കും ജി​ല്ല​ക​ളി​ൽ തു​ട​ങ്ങു​ക.

അ​തേ​സ​മ​യം, ബ്ലോ​ക്കു​ക​ളി​ൽ​നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്ക്​​ പു​റ​മെ ഏ​ക​ദേ​ശം 44 പേ​രെ​ക്കൂ​ടി കെ.​പി.​സി.​സി അം​ഗ​ങ്ങ​ളാ​യി നാ​മ​നി​ർ​ദേ​ശം ​ചെ​യ്യാ​നു​ള്ള നീ​ക്കം പ​ല​യി​ട​ത്തും ത​ർ​ക്ക​ങ്ങ​ൾ​ക്ക്​ വ​ഴി​തു​റ​ന്നി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPCCReorganization
News Summary - Reorganization: The draft list has been handed over to KPCC
Next Story