Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുന:സംഘടന ഗ്രൂപ്...

പുന:സംഘടന ഗ്രൂപ് അടിസ്ഥാനത്തിലാകരുത്; വാളെടുത്തവരെല്ലാം വെളിച്ചപ്പാടായാൽ കോൺഗ്രസ് ഉണ്ടാകില്ല- കെ. മുരളീധരൻ

text_fields
bookmark_border
k muraleedharan
cancel

കോഴിക്കോട്: വാളെടുത്തവരെല്ലാം വെളിച്ചപ്പാടായാല്‍ കോണ്‍ഗ്രസ് കേരളത്തില്‍ സംപൂജ്യമാകുമെന്ന് കെ.മുരളീധരന്‍ എം.പി. പാർട്ടി പുന:സംഘടന ​ഗ്രൂപ്പ് അടിസ്ഥാനത്തിൽ ആകരുതെന്ന് എ.ഐ.സി.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുന:സംഘടന നീളരുത്. താൻ നിർദേശിക്കുന്നവരിൽ പ്രവർത്തിക്കാത്തവരുണ്ടെങ്കിൽ നിർദാക്ഷിണ്യം തള്ളണം. ഭാരവാഹി പട്ടിക രാഷ്ട്രീയ കാര്യ സമിതിയിൽ ചർച്ച ചെയ്യണം. സെമി കേഡര്‍ സംവിധാനത്തില്‍ പോയാലേ പാര്‍ട്ടി മെച്ചപ്പെടൂവെന്നും അദ്ദേഹം പറഞ്ഞു.

പുനഃസംഘടനയുമായി ബന്ധപ്പെട്ട് വി.എം സുധീരന് അതൃപ്തിയുണ്ടെങ്കില്‍ രാഷ്ട്രീയ കാര്യ സമിതി വിളിക്കണമെന്ന് അദ്ദേഹത്തിന് ആവശ്യപ്പെടാമായിരുന്നു. പാര്‍ട്ടി ചട്ടക്കൂട് വിട്ട് സുധീരന്‍ പുറത്തു പോകില്ലെന്നാണ് പ്രതീക്ഷ. പാര്‍ട്ടിയുടെ നന്മക്കേ അദ്ദേഹം ശ്രമിക്കൂ. സുധീരനെ നേരിട്ട് കാണുമെന്നും മുരളീധരന്‍ പറഞ്ഞു.

Show Full Article
TAGS:K Muraleedharan VM Sudheeran congress 
News Summary - Reorganization should not be group based says K Muraleedharan
Next Story