Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേട്ടത്​ മൂ​ന്നു...

കേട്ടത്​ മൂ​ന്നു ല​ക്ഷ​ത്തി​ലേ​റെ പേ​ർ; വൈറലായി ഗോത്ര പെൺകുട്ടിയുടെ പാട്ട്​​

text_fields
bookmark_border
കേട്ടത്​ മൂ​ന്നു ല​ക്ഷ​ത്തി​ലേ​റെ പേ​ർ; വൈറലായി ഗോത്ര പെൺകുട്ടിയുടെ പാട്ട്​​
cancel
camera_alt???????

മാ​ന​ന്ത​വാ​ടി: നാ​ലു ദി​വ​സം​കൊ​ണ്ട് മൂ​ന്നു ല​ക്ഷ​ത്തി​ലേ​റെ പേ​ർ ആ​സ്വ​ദി​ച്ച് ഗോ​ത്ര​വി​ദ്യാ​ർ​ഥി​നി​യു​ടെ പാ​ട്ട്. മാ​ന​ന്ത​വാ​ടി കോ​ൺ​വ​ൻ​റ്​​കു​ന്ന് കോ​ള​നി​യി​ലെ മ​ണി​യു​ടെ​യും ര​മ്യ​യു​ടെ​യും മ​ക​ളും മാ​ന​ന്ത​വാ​ടി ഗ​വ. ഹ​യ​ര്‍സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​മാ​യ രേ​ണു​ക​യു​ടെ പാ​ട്ടാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​ത്.

 

‘മ​ഴ​വി​ല്‍ക്കാ​വ​ടി’ എ​ന്ന ചി​ത്ര​ത്തി​ലെ ത​ങ്ക​ത്തോ​ണി എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​മാ​ണ് ഈ ​മി​ടു​ക്കി ആ​ദ്യ​മാ​യി പാ​ടി​യ​ത്. ഇ​തി​ന​കം ആ​റാ​യി​ര​ത്തോ​ളം പേ​ർ ഷെ​യ​ര്‍ ചെ​യ്തു. 
വ​യ​നാ​ട്ടി​ൽ ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളി​ലെ പാ​ട്ടു​കാ​രെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന എ​ല്‍സ മീ​ഡി​യ ക്രി​യേ​ഷ​​െൻറ ട്രൈ​ബ​ല്‍ മ്യൂ​സി​ക് ബാ​ൻ​ഡി​ലൂ​ടെ​യാ​ണ് രേ​ണു​ക കാ​മ​റ​ക്കു മു​ന്നി​ലെ​ത്തി​യ​ത്.

ത​നി​നാ​ട​ൻ ഈ​ണ​ത്തി​ല്‍ പാ​ടി അ​വ​ത​രി​പ്പി​ച്ച​പ്പോ​ള്‍ പ​രി​ച​യ​ക്കു​റ​വ് എ​വി​ടെ​യും അ​നു​ഭ​വ​പ്പെ​ട്ടി​ല്ല. ഒ.​ആ​ര്‍. കേ​ളു എം.​എ​ല്‍.​എ ഉ​ള്‍പ്പെ​ടെ രേ​ണു​ക​യു​ടെ വി​ഡി​യോ ഷെ​യ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. പാ​ട്ടു​കേ​ട്ട പ​ല​രും ഫോ​ണി​ലൂ​ടെ​യും വീ​ട്ടി​ലെ​ത്തി​യും രേ​ണു​ക​യെ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു. കോ​ൺ​വ​ൻ​റ്കു​ന്നി​ലെ നാ​ലു സ​െൻറ്​ ഭൂ​മി​യി​ല്‍ ഷീ​റ്റി​ട്ട കൂ​ര​യി​ലാ​ണ് രേ​ണു​ക​യും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന​ത്. സം​ഗീ​ത​സം​വി​ധാ​യ​ക​ന്‍ ജോ​ര്‍ജ് കോ​ര​യാ​ണ് രേ​ണു​ക​യു​ടെ പാ​ട്ട് ​െറ​ക്കോ​ഡ്​ ചെ​യ്ത് ഫേ​സ്​​ബു​ക്കി​ലി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmananthavady
News Summary - renuka mananthavady-kerala news
Next Story