Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാ​ട​ക വീ​ട്...

വാ​ട​ക വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വേ​ട്ട

text_fields
bookmark_border
cannabis
cancel
camera_alt

പൊ​ലീ​സ് സം​ഘം

അ​ന്നാ​ര​യി​ലെ വാ​ട​ക

ക്വാ​ർ​ട്ടേ​ഴ്‌​സി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

തി​രൂ​ർ: അ​ന്നാ​ര​യി​ലെ വാ​ട​ക വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വേ​ട്ട. ഒ​ന്ന​ര കി​ലോ​യോ​ളം ക​ഞ്ചാ​വും 48,000 രൂ​പ​യു​മാ​യി താ​നൂ​ർ ക​ണ്ണ​ന്ത​ളി പു​ത്ത​ൻ​പീ​ടി​യേ​ക്ക​ൽ റം​ഷാ​ദ് അ​റ​സ്റ്റി​ൽ. പ്ര​ദേ​ശ​വാ​സി​ക​ൾ ന​ൽ​കി​യ ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് ഡാ​ൻ​സ​ഫ് ടീം ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​ന്നാ​ര​യി​ലെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സ് കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ക്കു​ന്നു​വെ​ന്ന വി​വ​രം പ്ര​ദേ​ശ​വാ​സി​ക​ൾ തി​രൂ​ർ പൊ​ലീ​സി​നെ അ​റി​യി​ക്കു​ന്ന​ത്.

ഡാ​ൻ​സാ​ഫ് സം​ഘം ക്വാ​ർ​ട്ടേ​ഴ്സി​ലെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 1.450 ഗ്രാം ​ക​ഞ്ചാ​വും 48,000 രൂ​പ​യും ക​ണ്ടെ​ടു​ത്തു. തി​രൂ​ർ ത​ഹ​സി​ല്‍ദാ​ര്‍ എ​സ്. ഷീ​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘം പ്ര​ദേ​ശ​ത്തെ​ത്തി. ഡാ​ൻ​സാ​ഫ് ടീ​മി​ലെ ഉ​ണ്ണി​ക്കു​ട്ട​ൻ, ജ​യ​പ്ര​കാ​ശ്, രാ​ജേ​ഷ്, എ​സ്. സ​ജി വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ അ​റ​സ്റ്റി​ന് നേ​തൃ​ത്വം ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സം ഏ​റ്റി​രി​ക്ക​ട​വ് പാ​ല​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് വാ​ക്കാ​ട് സ്വ​ദേ​ശി​യെ ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsCannabisMalappuram News
News Summary - Rented house central poaching of cannabis
Next Story