You are here
വാടക േകാപ്ടറിന് അമിത നിരക്ക്: കൂടുതൽ തെളിവ് പുറത്ത്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ അമിത തുകക്കാണ് ഹെലികോപ്ടര്‍ വാടകക്കെടുക്കുന്നത് എന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഛത്തിസ്ഗഢ് സര്‍ക്കാറിന് കുറഞ്ഞ തുകക്ക് വാടകക്ക് നൽകുന്ന ഹെലികോപ്ടറാണ് കേരള സര്‍ക്കാര്‍ ഇരട്ടിയോളം തുകക്ക് കരാറിലേർപ്പെടാൻ പോകുന്നതെന്ന വിവരമാണ് പുറത്തുവരുന്നത്. ഒരു കോടി 44 ലക്ഷം രൂപ വാടകക്കാണ് കേരള സർക്കാർ ‘പവൻഹാൻസ്’ കമ്പനിയുമായി കരാറുണ്ടാക്കുന്നത്.
ഛത്തിസ്ഗഢ് സര്‍ക്കാറിന് വിമാനക്കമ്പനി നൽകിയ വാടകബില്‍ പുറത്തുവന്നതാണ് സർക്കാർ നീക്കം കൂടുതൽ വിവാദത്തിലാക്കിയത്. നക്സല്‍ ആക്രമണ ഭീതിയിലുള്ള ഛത്തിസ്ഗഢിന് 25 മണിക്കൂര്‍ നേരത്തേക്ക് ഹെലികോപ്ടര്‍ നല്‍കുന്നതിന് ഹൈദരാബാദ് ആസ്ഥാനമായ വിമാനക്കമ്പനി വിങ്സ് ഏവിയേഷന്‍ ഈടാക്കുന്നത് 85 ലക്ഷം രൂപയാണ്. എന്നാൽ, 11 സീറ്റുള്ള ഇയത ഹെലിേകാപ്ടറിെൻറ സേവനം കേരളത്തിന് ലഭ്യമാക്കുന്നതിന് 20 മണിക്കൂറിന് പവന്‍ഹാന്‍സ് കമ്പനി ആവശ്യപ്പെട്ടത് 1.44 കോടി രൂപയാണ്.
കേരള പൊലീസാണ് പവന്‍ഹാന്‍സ് കമ്പനിയുമായി കരാറിലെത്തിയത്. വിവരങ്ങൾ പുറത്തുവരുന്നതോടെ ഇതിനു പിന്നിലെ ദുരൂഹതകളും ഏറുകയാണ്. സംഭവത്തിനു പിന്നിൽ അഴിമതി ആരോപണവും ഉയരുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഒാഫിസിലെ ഒരു ഉപേദഷ്ടാവ് ഇൗ ഇടപാടിൽ ഇടപെെട്ടന്നും ആരോപണമുണ്ട്. ഹെലിേകാപ്ടർ വാടകക്കെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാറുമായി നേരത്തേ ചര്‍ച്ച നടത്തിയ ചിപ്സണ്‍ ഏവിയേഷന്‍ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.