You are here

കൊടുംക്രൂരത തെളിഞ്ഞിട്ടും ചിരിയും കളിയുമായി ​പ്രതികൾ

  • ഏഴ് പ്രതികളും നിരവധി ക്രിമിനൽ  കേസുകളിൽപെട്ട കൊടുംകുറ്റവാളികളാണ്

12:20 PM
14/05/2019

കൊ​ല്ലം: ര​ൻ​ജി​ത്ത്​ ജോ​ൺ​സ​ൺ വ​ധ​ക്കേ​സി​ൽ കു​റ്റ​ക്കാ​രാ​ണെ​ന്ന് കഴിഞ്ഞ ദിവസം കോ​ട​തി വി​ധി​ച്ചി​ട്ടും ഏ​ഴു പ്ര​തി​ക​ൾ​ക്കും ഭാ​വ​മാ​റ്റ​മുണ്ടായില്ല. പ​തി​വു​പോ​ലെ ചി​രി​ച്ചു​ക​ളി​ച്ചാ​ണ് അ​വ​ർ ഇന്നലെ കോ​ട​തി​വ​രാ​ന്ത​യി​ൽ നി​ന്ന​ത്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കുനേരെ അ​ശ്ലീ​ല​മു​ദ്ര​ക​ൾ കാ​ട്ടാ​നും ശ്ര​മി​ച്ചു.  വി​ചാ​ര​ണ തു​ട​ങ്ങി​യ അ​ന്നു​മു​ത​ൽ ചി​രി​ച്ചു​ക​ളി​ച്ചാ​ണ് പ്ര​തി​ക​ൾ കോ​ട​തി​യി​ൽ എ​ത്തി​യി​രു​ന്ന​ത്. പ്ര​തി​ക​ൾ​ക്ക് ക​ഞ്ചാ​വ് കൈ​മാ​റാ​ൻ ശ്ര​മം ഉ​ൾ​പ്പ​ടെ നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ ഇൗ ​കാ​ല​യ​ള​വി​ൽ അ​ര​ങ്ങേ​റി​യി​രു​ന്നു. ഏ​ഴ് പ്ര​തി​ക​ളും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ​പെ​ട്ട കൊ​ടും​കു​റ്റ​വാ​ളി​ക​ളാ​ണ്.

ര​ണ്ടാം​പ്ര​തി ര​ഞ്ജി​ത്ത്​ 19 കേ​സി​ൽ പ്ര​തി​യാ​ണ്. ര​ണ്ട് വ​ർ​ഷം മു​മ്പ്​ നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി​യെ ആ​ശു​പ​ത്രി​യി​ൽ ക​യ​റി വെ​ട്ടി​ക്കൊ​ന്ന കേ​സും ഇ​തി​ൽ​പെ​ടും. മു​മ്പ്​ ക​ഞ്ചാ​വ് കേ​സി​ൽ ക​ഠി​ന​ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട പ്ര​ണ​വി​നെ​തി​രെ മ​യ​ക്കു​മ​രു​ന്ന് ആം​പ്യൂ​ളു​ക​ൾ ക​ട​ത്തി​യ കേ​സി​ൽ 20ന് ​വി​ചാ​ര​ണ ആ​രം​ഭി​ക്കും.  കാ​ട്ടു​ണ്ണി, കൈ​ത​പ്പു​ഴ ഉ​ണ്ണി, കു​ക്കു​പ്ര​ണ​വ്, വി​നേ​ഷ് എ​ന്നി​വ​ർ​ക്കെ​തി​രെ പൊ​ലീ​സ് കാ​പ്പ ചു​മ​ത്തി​യി​രു​ന്നു. പ്ര​തി​ക​ൾ ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങി വി​ചാ​ര​ണ നേ​രി​ട്ടാ​ൽ സാ​ക്ഷി​ക​ളെ ഭ​യ​പ്പെ​ടു​ത്തി കേ​സ് അ​ട്ടി​മ​റി​ക്കും എ​ന്ന് മ​ന​സ്സി​ലാ​ക്കി​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം കു​രു​ക്ക് മു​റു​ക്കി​യ​ത്. സാ​ക്ഷി​ക​ൾ പ്ര​തി​ക​ൾ​ക്കെ​തി​രാ​യി ഉ​റ​ച്ചു​നി​ന്ന​തും പ്രോ​സി​ക്യൂ​ഷ​ൻ വി​ജ​യ​ത്തി​ന് കാ​ര​ണ​മാ​യി. സാ​ക്ഷി​ക​ളെ ഭ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്നു​പേ​ർ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്‌​തി​രു​ന്നു.

2018 ആ​ഗ​സ്​​റ്റ്​ 15 നാ​ണ് ര​ൻ​ജി​ത്തി​നെ കാ​ണാ​താ​യ​ത്. ആ​ഗ​സ്​​റ്റ്​ 20ന് ​മാ​താ​വ് ട്രീ​സ ജോ​ൺ​സ​ൺ കി​ളി​കൊ​ല്ലൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. വി​നേ​ഷ്, ഉ​ണ്ണി എ​ന്നി​വ​രെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​പ്പോ​ഴാ​ണ് ര​ൻ​ജി​ത്ത് കൊ​ല്ല​പ്പെ​െ​ട്ട​ന്ന് പൊ​ലീ​സ് ഉ​റ​പ്പി​ച്ച​ത്. മു​ഖ്യ​പ്ര​തി പാ​മ്പ് മ​നോ​ജി​​​െൻറ ഭാ​ര്യ​യെ ഒ​പ്പം താ​മ​സി​പ്പി​ച്ച​തി​​​െൻറ വി​രോ​ധം തീ​ർ​ക്കാ​ൻ ആ​സൂ​ത്രി​ത​മാ​യി ന​ട​പ്പാ​ക്കി​യ കൊ​ല​പാ​ത​ക​മെ​ന്ന് ക​ണ്ടെ​ത്തി. 

അന്വേഷണ ഉദ്യോഗസ്ഥന്​ സുരക്ഷ
കൊ​ല്ലം: ര​ൻ​ജി​ത്ത് ജോ​ൺ​സ​ൺ വ​ധ​ക്കേ​സ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ എ​സ്.​ഐ വി. ​അ​നി​ൽ​കു​മാ​റി​ന്​​ സു​ര​ക്ഷാ​ഭീ​ഷ​ണി ക​ണ​ക്കി​ലെ​ടു​ത്ത്​ മു​ഴു​വ​ൻ സ​മ​യ​വും ഗ​ൺ​മാ​നെ ഏ​ർ​പ്പെ​ടു​ത്തി. 
അ​നി​ൽ​കു​മാ​റി​െൻറ അ​ന്വേ​ഷ​ണ​മി​ക​വാ​ണ് ഉൗ​രി​പ്പോ​കാ​നാ​കാ​ത്ത​വി​ധം പ്ര​തി​ക​ളെ കു​ടു​ക്കി​യ​ത്. എ​സ്.​ഐ​യെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​െ​ന്ന​ന്ന റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ് സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

വീ​ട്ടി​ൽ​നി​ന്ന് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ ര​ൻ​ജി​ത്തി​നെ പ​ര​വൂ​ർ നെ​ടു​ങ്ങോ​ലം, പോ​ള​ച്ചി​റ, വ​ർ​ക്ക​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി​ച്ച് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. മൃ​ത​ദേ​ഹം കാ​റി​ൽ തി​രു​വ​ന​ന്ത​പു​രം വ​ഴി നാ​ഗ​ർ​കോ​വി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​യി. തി​രു​െ​ന​ൽ​വേ​ലി​ക്ക് 15 കി​ലോ​മീ​റ്റ​ർ അ​ക​ലെ സ​മു​ന്ദാ​പു​രം പൊ​ന്ന​ക്കു​ടി എ​ന്ന സ്ഥ​ല​ത്തെ ക്വാ​റി മാ​ലി​ന്യ​ത്തി​നി​ട​യി​ൽ കു​ഴി​ച്ചു​മൂ​ടി. അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ മൃ​ത​ദേ​ഹം പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. പ്ര​ധാ​ന​പ്ര​തി പാ​മ്പ് മ​നോ​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ത​മി​ഴ്‌​നാ​ട്ടി​ലെ ഒ​ളി​യി​ട​ത്ത് നി​ന്ന് ഷാ​ഡോ സം​ഘ​മാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്‌​ത​ത്.

ആ​ദ്യ പ്ര​തി അ​റ​സ്​​റ്റി​ലാ​യി 82ാം ദി​വ​സം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ കി​ളി​കൊ​ല്ലൂ​ർ എ​സ്.​ഐ വി. ​അ​നി​ൽ​കു​മാ​ർ ആ​യി​ര​ത്തോ​ളം പേ​ജു​ള്ള കു​റ്റ​പ​ത്രം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. പ്ര​തി​ക​ൾ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ സ്വാ​ഭാ​വി​ക ജാ​മ്യം ത​ട​യാ​നാ​ണ് അ​തി​വേ​ഗം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. വി. ​അ​നി​ൽ​കു​മാ​റി​​​െൻറ അ​ന്വേ​ഷ​ണ​പാ​ട​വ​വും ഇ​ട​പെ​ട​ലു​ക​ളു​മാ​ണ് ത​മി​ഴ്നാ​ട്ടി​ലെ ക്വാ​റി​മാ​ലി​ന്യ​ത്തി​നി​ട​യി​ൽ മൂ​ടി​പ്പോ​യേ​ക്കാ​മാ​യി​രു​ന്ന കേ​സി​ലെ എ​ല്ലാ പ്ര​തി​ക​ളെ​യും അ​റ​സ്​​റ്റ്​ ചെ​യ്യു​ന്ന​തി​ലേ​ക്ക് എ​ത്തി​ച്ച​ത്.

Loading...
COMMENTS