Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദൂര കോഴ്​സുകളുടെ...

വിദൂര കോഴ്​സുകളുടെ അംഗീകാരം പുതുക്കൽ കേരള, കാലിക്കറ്റ്​ സർവകലാശാലകൾ യു.ജി.സിക്ക്​ അപേക്ഷ സമർപ്പിച്ചു

text_fields
bookmark_border
വിദൂര കോഴ്​സുകളുടെ അംഗീകാരം പുതുക്കൽ  കേരള, കാലിക്കറ്റ്​ സർവകലാശാലകൾ യു.ജി.സിക്ക്​ അപേക്ഷ സമർപ്പിച്ചു
cancel

തിരുവനന്തപുരം: കോഴ്​സുകളുടെ അംഗീകാരം പുതുക്കാൻ കേരള, കാലിക്കറ്റ് സർവകലാശാലകൾ​ യു.ജി.സിയുടെ ഡിസ്​റ്റൻസ്​ എജുക്കേഷൻ ബ്യൂറോക്ക്​ (ഡി.ഇ.ബി) അപേക്ഷ സമർപ്പിച്ചു. ശ്രീനാരായണ ഗുരു ഒാപൺ സർവകലാശാല കോഴ്​സുകൾക്ക്​ അംഗീകാരമാകുന്നതുവരെ ഇതര സർവകലാശാലകളുടെ വിദൂര വിദ്യാഭ്യാസ/ പ്രൈവറ്റ്​ രജിസ്​ട്രേഷൻ കോഴ്​സുകൾക്ക്​ സർക്കാർ അനുമതി നൽകിയതിനെതുടർന്നാണിത്​. 13 ബിരുദ കോഴ്​സുകൾക്കും 13 പി.ജി കോഴ്​സുകൾക്കും അംഗീകാരം പുതുക്കാനാണ്​ കേരള സർവകലാശാല വെള്ളിയാഴ്​ച അപേക്ഷ സമർപ്പിച്ചത്​. 14 ബിരുദ കോഴ്​സുകൾക്കും 12 പി.ജി കോഴ്​സുകൾക്കും അംഗീകാരം പുതുക്കാൻ ശനിയാഴ്​ചയാണ്​ കാലിക്കറ്റ്​ സർവകലാശാല അപേക്ഷിച്ചത്​.

അപേക്ഷ സമർപ്പണത്തിനുള്ള അവസാന ദിവസം ശനിയാഴ്​ചയായിരുന്നു. കോഴ്​സുകളുടെ അംഗീകാരം പുതുക്കിയുള്ള തീരുമാനം ആഗസ്​റ്റ്​ അവസാനമോ സെപ്​റ്റംബർ ആദ്യമോ യു.ജി.സിയുടെ ഡിസ്​റ്റൻസ്​ ബ്യൂറോ പുറപ്പെടുവിക്കും. അപേക്ഷക്കൊപ്പം സമർപ്പിച്ച​ രേഖകൾ പരിശോധിച്ച ശേഷമാകും യു.ജി.സി ഉത്തരവിറക്കുക.

ഇതര സർവകലാശാലകളിൽ വിദൂര വിദ്യാഭ്യാസ/ പ്രൈവറ്റ്​ രജിസ്​ട്രേഷൻ കോഴ്​സുകൾ നടത്തുന്നതിന്​ ഒാപൺ സർവകലാശാല ആക്​ടിലൂടെ സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ, ഒാപൺ സർവകലാശാല കോഴ്​സുകൾക്ക്​ യു.ജി.സി അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിലാണ്​​ ഇതര സർവകലാശാലകൾക്കും കോഴ്​സ്​ നടത്താൻ അനുമതി നൽകി ഒാപൺ സർവകലാശാല ആക്​ടിലെ 63ാം വകുപ്പ്​ പ്രകാരം​ സർക്കാർ ഉത്തരവിറക്കിയത്​. ആക്​ടിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിന്​ വൈഷമ്യങ്ങളുണ്ടെങ്കിൽ നിലവിൽവന്ന്​ മൂന്ന്​ വർഷംവരെ ഉത്തരവിലൂടെ സർക്കാറിന്​ ഇടപെടാൻ അനുമതി നൽകുന്നതാണ്​ 63ാം വകുപ്പ്​.

ആക്​ടിന്​ വിരുദ്ധമായ കാര്യത്തിനാണ്​​ ഉത്തരവിലൂടെ സർക്കാർ അനുമതി നൽകിയതെന്ന്​ ചൂണ്ടിക്കാട്ടി സേവ്​ യൂനിവേഴ്​സിറ്റി കാമ്പയിൻ കമ്മിറ്റി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്​. ഇതര സർവകലാശാലകളിൽ വിദൂരവിദ്യാഭ്യാസ/ പ്രൈവറ്റ്​ രജിസ്​ട്രേഷൻ കോഴ്​സുകൾ വിലക്കിയ ഒാപൺ സർവകലാശാല ആക്​ടിലെ വ്യവസ്ഥ ഒാർഡിനൻസിലൂടെ ഭേദഗതി ചെയ്യണമെന്നാണ്​ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ugcdistance courses
News Summary - Renewal of accreditation of distance courses Kerala and Calicut Universities have applied to UGC
Next Story