Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാർട്ടി വിലക്ക് തള്ളി രമ്യ ഹരിദാസ്; പാളയം പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ പ്രൈവറ്റ് സെക്രട്ടറിയാക്കാൻ കത്തയച്ചു

text_fields
bookmark_border
MLA Remya Haridas submits letter to Kerala Assembly Secretary to appoint Palayam Pradeep as Additional Private Secretary
cancel

തിരുവനന്തപുരം: ചിറയിൻകീഴിലെ തമ്മിലടി വിവാദത്തിൽ പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിന് വേണ്ടി വീണ്ടും രമ്യ ഹരിദാസ് എംഎൽഎ. മുൻകാല പ്രാബല്യത്തോടെ പാളയം പ്രദീപിനെ തന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രമ്യ ഹരിദാസ് നിയമസഭാ സെക്രട്ടറിയുടെ ഓഫീസിൽ കത്ത് നൽകി.

കഴിഞ്ഞ മെയ് 21 മുതൽ മുൻകാല പ്രാബല്യത്തോടെ നിയമനം നൽകണമെന്നാണ് കത്തിലുള്ള ആവശ്യം. അന്ന് മുതൽ പ്രദീപ് തനിക്കൊപ്പമുണ്ടെന്നാണ് ഇതിനുള്ള വിശദീകരണമായി എം.എൽ.എ ചൂണ്ടിക്കാണിക്കുന്നത്. കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ കടുത്ത എതിർപ്പുകളെയും സംഘടനാ നിലപാടുകളെയും പൂർണ്ണമായും തള്ളിക്കൊണ്ടാണ് എംഎൽഎയുടെ ഈ നീക്കം.

തുടക്കത്തിൽ സ്പീക്കറുടെ ഓഫീസിലാണ് രമ്യ ഹരിദാസ് ഇതിനായുള്ള കത്ത് നൽകിയത്. എന്നാൽ അപേക്ഷ നൽകേണ്ടത് നിയമസഭാ സെക്രട്ടറിക്കാണെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കിയതിനെത്തുടർന്നാണ് അവർ സെക്രട്ടറിയുടെ ഓഫീസിനെ സമീപിച്ചത്. പാർട്ടിയുടെ ഔദ്യോഗിക നിർദ്ദേശങ്ങളെ വകവെയ്ക്കാതെ പാളയം പ്രദീപിനെ വീണ്ടും ഔദ്യോഗിക പദവിയിൽ നിയമിക്കാൻ ശ്രമിക്കുന്നത് കോൺഗ്രസ് നേതൃത്വത്തിലും പ്രവർത്തകർക്കിടയിലും വലിയ ചർച്ചകൾക്കും കടുത്ത അമർഷത്തിനും ഇടയാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Remya Haridas Defies Party Ban, Requests Retroactive Appointment for Palayam Pradeep
Next Story