Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൻ. രാജേഷ്‌ അനുസ്‌മരണം...

എൻ. രാജേഷ്‌ അനുസ്‌മരണം 14ന്‌

text_fields
bookmark_border
എൻ. രാജേഷ്‌ അനുസ്‌മരണം 14ന്‌
cancel
camera_alt

എൻ. രാജേഷ്​

കോ​ഴി​ക്കോ​ട്‌: കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ നേ​താ​വും മാ​ധ്യ​മം ന്യൂ​സ്‌ എ​ഡി​റ്റ​റു​മാ​യി​രു​ന്ന എ​ൻ. രാ​ജേ​ഷി​െൻറ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​ എ​ൻ.​രാ​ജേ​ഷ്‌ സ്‌​മാ​ര​ക ചാ​രി​റ്റ​ബി​ൾ ട്ര​സ്‌​റ്റി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ 14ന്‌ ​അ​നു​സ്‌​മ​ര​ണ പ​രി​പാ​ടി ന​ട​ത്തും. നി​യ​മ​സ​ഭ സ്‌​പീ​ക്ക​ർ എം.​ബി. രാ​ജേ​ഷ്‌ 'മാ​ധ്യ​മം, സ​മൂ​ഹ മാ​ധ്യ​മം, അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം' വി​ഷ​യ​ത്തി​ൽ സം​സാ​രി​ക്കു​മെ​ന്ന്​​ ട്ര​സ്​​റ്റ്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

രാ​വി​ലെ 10.30ന്‌ ​കോ​ഴി​ക്കോ​ട്‌ കെ.​പി. കേ​ശ​വ​മേ​നോ​ൻ ഹാ​ളി​ലാ​ണ്‌ പ​രി​പാ​ടി. കേ​ര​ള പ​ത്ര പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ പ്ര​സി​ഡ​ൻ​റ്​ കെ.​പി. റെ​ജി അ​നു​സ്​​മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. മാ​ധ്യ​മം ചീ​ഫ്​ എ​ഡി​റ്റ​ർ ഒ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ, കേ​ര​ള പ്ര​സ്​ അ​ക്കാ​ദ​മി മു​ൻ ചെ​യ​ർ​മാ​ൻ എ​ൻ.​പി. രാ​ജേ​ന്ദ്ര​ൻ, ദേ​വ​ഗി​രി സി.​എം.​ഐ സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ.​ജോ​ണി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ഇ​ന്ത്യ​ൻ യൂ​ത്ത്​​ അ​സോ​സി​യേ​ഷ​ൻ മാ​നേ​ജി​ങ്​ ട്ര​സ്​​റ്റി ഡോ.​എം. സു​ധീ​ർ എ​ന്നി​വ​ർ സം​സാ​രി​ക്കും. കോ​വി​ഡ്‌ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും പ​രി​പാ​ടി. ഫേ​സ്‌​ബു​ക്​ ലൈ​വി​ലൂ​ടെ​യും യു​ട്യൂ​ബി​ലൂ​ടെ​യും പ​രി​പാ​ടി വീ​ക്ഷി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന്‌ ട്ര​സ്‌​റ്റ്‌ ചെ​യ​ർ​മാ​ൻ എം. ​ഫി​റോ​സ്‌ ഖാ​ൻ അ​റി​യി​ച്ചു. ട്ര​സ്​​റ്റ്​ സെ​ക്ര​ട്ട​റി ക​മാ​ൽ വ​ര​ദൂ​ർ, സി. ​വി​നോ​ദ്‌ ച​ന്ദ്ര​ൻ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:n rajesh
News Summary - Remembering N. Rajesh 14th september 2021
Next Story