Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുഖ്യമന്ത്രിക്കെതിരായ പരാമർശം: കെ.സുധാകരേന്റത് നാടൻ ശൈലിയെന്ന് കെ.സി വേണുഗോപാൽ
text_fieldsbookmark_border
ന്യൂഡൽഹി: മുഖ്യമന്ത്രിക്കെതിരായ പരാമർശത്തിൽ കെ.സുധാകരനെ പിന്തുണച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. സുധാകരന്റെ പരാമർശത്തിൽ ജാതി അധിക്ഷേപമുണ്ടായിട്ടില്ല. സുധാകരേന്റത് നാടൻ ശൈലിയാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
കണ്ണൂരിലെ നാടൻ ഭാഷയിലാണ് സുധാകരൻ പ്രസംഗിച്ചത്. സുധാകരന്റെ വിശദീകരണത്തോടെ ഇതുസംബന്ധിച്ച വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു.
നേരത്തെ കെ.സുധാകരന്റെ പരാമർശത്തതിനെതിരെ ഷാനിമോൾ ഉസ്മാൻ രംഗത്തെത്തിയിരുന്നു. ആദ്യം സുധാകരന്റെ പരാമർശത്തെ എതിർത്ത രമേശ് ചെന്നിത്തല പിന്നീട് നിലപാട് മാറ്റി. ഒടുവിൽ സുധാകരനെതിരായ തന്റെ പരാമർശം അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമചോദിക്കുന്നുവെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞിരുന്നു.
Next Story

