റിമാൻഡ് പ്രതിയുടെ മരണം; പൊലീസിനെതിരെ കൂടുതൽ മൊഴി
text_fieldsഇടുക്കി: ഹരിത ഫിനാൻസ് തട്ടിപ്പ് കേസ് പ്രതി വാഗമൺ കോലാഹലമേട് കസ്തൂരിഭവനിൽ രാജ്കുമാർ (49) പീരുമേട് സബ്ജയിലിൽ മര ിച്ച സംഭവത്തിൽ പൊലീസിനെതിരെ കൂടുതൽ മൊഴി. ആദ്യം പരിശോധിച്ച ഡോക്ടറും സബ് ജയിൽ സൂപ്രണ്ടുമാണ് കസ്റ്റഡിയി ൽ പ്രതിക്ക് ക്രൂരമർദനമേറ്റെന്ന പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾക്ക് ബലം നൽകുന് ന വെളിപ്പെടുത്തൽ നടത്തിയത്.
നിര്‍ണായക വെളിപ്പെടുത്തലുമായി ഗ്രാമപഞ്ചായത്ത് അംഗവും രംഗത്തെത്തി. തട്ടി പ്പുകേസ് പ്രതി രാജ്കുമാറിനെ പൊലീസിനു കൈമാറിയത് ഈ മാസം 12നാെണന്നും ഈ സമയം പ്രതി ആരോഗ്യവാനായിരുന്നുവെന്നും ന െടുങ്കണ്ടം പഞ്ചായത്ത് അംഗം ആലീസ് തോമസാണ് വെളിപ്പെടുത്തിയത്. പ്രതിയെ ഓടിച്ച്പിടികൂടുകയായിരുന്നെന്നും ദേഹത്തെ പരിക്കുകൾ ഇങ്ങനെ സംഭവിച്ചതാണെന്നുമായിരുന്നു പൊലീസ് വാദം. ഇതു പൊളിക്കുന്നതാണ് പഞ്ചായത്ത് അംഗത്തിെൻറ മൊഴി. 12ന് പിടികൂടിയ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത് 16നാണ്. ഇതോടെ അനധികൃതമായി കസ്റ്റഡിയിൽവെച്ചെന്നും ഉറപ്പായി.
പ്രതി രാജ്കുമാറിനെ 16ന് പുലർച്ചയാണ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പൊലീസ് എത്തിച്ചത്. സ്ട്രച്ചറിലായിരുന്നുവെന്നും നടക്കാനാകാത്ത അവസ്ഥയായിരുന്നുവെന്നും പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നു. കാലുകള്‍ക്ക് നീര് ഉണ്ടായിരുന്നുവെന്നും ഡോക്ടര്‍മാരായ വിഷ്ണു, പദ്മദേവ് എന്നിവർ വ്യക്തമാക്കുന്നു. പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കുഴിയില്‍ വീണു എന്നാണ് പൊലീസ് പറഞ്ഞത്. ജയിലിലേക്ക് മാറ്റാൻ പറ്റിയ സാഹചര്യമല്ലായിരുന്നു. ഇതു കേൾക്കാതെയാണ് പൊലീസുകാർ കൊണ്ടുപോയതെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.
പ്രതി രാജ്കുമാറിനെ ജയിലില്‍ എത്തിച്ചത് സംസാരിക്കാന്‍പോലും കഴിയാത്ത അവസ്ഥയിലായിരുന്നെന്ന് ജയില്‍ സൂപ്രണ്ട് ജി. അനില്‍കുമാര്‍ പറഞ്ഞു. രണ്ടുകാലും നീരുവെച്ചുവീങ്ങിയിരുന്നു. പൊലീസുകാര്‍ താങ്ങിയെടുത്താണ് ജയിലില്‍ കൊണ്ടുവന്നത്. ഈ നിലയില്‍ ജയിലില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചിട്ടും വകവെക്കാതെ പൊലീസുകാര്‍ മടങ്ങിയെന്നും ജയില്‍ സൂപ്രണ്ട് പറയുന്നു.
കോട്ടയം മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ പ്രതിയുടെ മരണം ന്യുമോണിയ ബാധിച്ചാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. എന്നാൽ, ആന്തരികമുറിവും ചതവും മൂലമാകാം ന്യുമോണിയ ബാധയെന്ന നിഗമനം പൊലീസിനു ഗുണകരമല്ല. പ്രതിയുടെ മൃതദേഹത്തിൽ 32 മുറിവാണ് കാണപ്പെട്ടത്. കാൽമുട്ടിനു താഴെയാണ് കൂടുതലും മുറിവുകൾ. കാൽവെള്ള തകർന്ന നിലയിലായിരുന്നു. ഇടതു കാലിെൻറയും കാൽവിരലുകളുടെയും അസ്ഥികൾ പൊട്ടിയിരുന്നു. രണ്ടു കാലിെൻറയും തുടയിലെ പേശികൾ വിട്ടുമാറിയിരുന്നതായും പ്രഥമിക റിപ്പോർട്ടിലുണ്ട്.
നാലു പൊലീസുകാർക്കു കൂടി സസ്പെൻഷൻ
നെടുങ്കണ്ടം (ഇടുക്കി): പീരുമേട് സബ് ജയിലിൽ റിമാൻഡ് പ്രതി വാഗമൺ കോലഹലമേട് കസ്തൂരിഭവനിൽ രാജ്കുമാർ (49) മരിച്ച സംഭവത്തിൽ നെടുങ്കണ്ടം സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥർക്കു കൂടി സസ്പെൻഷൻ. റൈറ്റർ റോയ് പി. വർഗീസ്, അസി. റൈറ്റർ ശ്യാം, സീനിയർ സി.പി.ഒമാരായ സന്തോഷ്, ബിജു ലൂക്കോസ് എന്നിവരെയാണ് ജില്ല പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്. ഇതോടെ കേസിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥരുടെ എണ്ണം എട്ടായി. ഒമ്പതുപേരെ സ്ഥലം മാറ്റിയിട്ടുമുണ്ട്. കഴിഞ്ഞ 21നാണ് രാജ്കുമാർ പീരുമേട് സബ്ജയിലിൽ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
