Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചാവക്കാട് സബ്ജയിലിൽ...

ചാവക്കാട് സബ്ജയിലിൽ റിമാൻഡ് പ്രതി തൂങ്ങിമരിച്ചു

text_fields
bookmark_border
ചാവക്കാട് സബ്ജയിലിൽ റിമാൻഡ് പ്രതി തൂങ്ങിമരിച്ചു
cancel

ചാവക്കാട്: സബ്ജയിലിൽ റിമാൻഡ് പ്രതിയായ യുവാവ് തൂങ്ങിമരിച്ചു. ഒരുമനയൂർ മൂന്നാംകല്ല് പരേതനായ രായം മരക്കാർ വീട് ടിൽ അബ്ദുവിൻെറ മകൻ ഉമർ ഖത്താബാണ് (29) മരിച്ചത്. ഞായറാഴ്ച്ച രാത്രി ഏഴരയോടെയാണ് സംഭവം. ജയിലിലെ സെല്ലിനകത്ത് തൂങ്ങി മരിച്ചെന്നാണ് പ്രാഥമിക വിവരം. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിലാണ്.

കഴിഞ്ഞ മാസം 25ന് വിവാഹ വാഗ്ദാനം നൽകി സ്ത്രീയെ പീഡിപ്പിക്കുകയും പണവും ആഭരണവും തട്ടിയെന്ന പരാതിയിൽ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്ത കേസിലാണ് ഇയാളെ കോടതി റിമാൻറിൽ അയച്ചത്. ഒരുമനയൂർ മൂന്നാം കല്ലിൽ ഓട്ടോ തൊഴിലാളിയായിരുന്നു. ജമീലയാണ് മാതാവ്. സഹോദരങ്ങൾ: അലി, ജാഫർ, റാഷി, ഖയ്യൂം, മക്ബൂൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidekerala newsmalayalam newschavakkad sub jail
News Summary - Remand prisoner commits suicide in jail- kerala news
Next Story