Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഉമക്ക് പിന്തുണയുമായി രമയെത്തി

text_fields
bookmark_border
പ്രതിപക്ഷ നേതൃനിരയിലെ ഏക വനിതാ എം.എൽ.എ യാണ് രമ
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഉമക്ക് പിന്തുണയുമായി രമയെത്തി
cancel
Listen to this Article

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെുപ്പിന് മുന്നോടിയായി യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിന് പിന്തുണയുമായി ടി.പി ചന്ദ്രശേഖരന്‍റെ ഭാര്യയും എം.എൽ.എയുമായ കെ.കെ രമ. ഇടപ്പള്ളി ബൈപ്പാസ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച വെണ്ണല മണ്ഡലംതല വാഹന പര്യടനപ്രചരണ പരിപാടിയിൽ സ്ഥാനാർഥി ഉമക്കൊപ്പം രമയും പങ്കെടുത്തു.

പ്രതിപക്ഷ നേതൃനിരയിലെ ഏക വനിതാ എം.എൽ.എ യാണ് രമ. കേരളത്തിലെ സർക്കാർ സ്ത്രീവിരുദ്ധ സർക്കാരാണ്. കേരളത്തിലെ സ്ത്രീകളുടെ ശബ്ദമാവാൻ എനിക്കൊപ്പം നാളെകളിൽ ഉമയുണ്ടാവുമെന്ന് രമ പറഞ്ഞു. വാഹന പര്യടനത്തിനിടയിൽ മേൽത്തറ കോളനിയിലിറങ്ങി വോട്ടർമാരെ വിടുകളിൽ നേരിൽ കണ്ടാണ് ഇരുവരും വോട്ട് അഭ്യർഥിച്ചത്.

പ്രദേശത്തെ അമ്പതോളം വീടുകൾ ഇരുവരും സന്ദർശിച്ചു. പ്രചരണത്തിന്‍റെ ഭാഗമായി ഇന്ന് നടക്കുന്ന കുടുംബ സംഗമങ്ങളിലും രമ പങ്കെടുക്കുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rema came with support for uma
Next Story