Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kp sasikala
cancel

സി.പി.എം ഭരണത്തി​െൻറ തണലില്‍ മതഭീകരവാദ സംഘടനകള്‍ പിടിമുറുക്കുന്നു -ഹിന്ദു ഐക്യവേദി

text_fields
bookmark_border

തൃശൂര്‍: സി.പി.എം ഭരണത്തി​െൻറ തണലില്‍ സംസ്ഥാനത്ത്​ മതഭീകരവാദ സംഘടനകള്‍ പിടിമുറുക്കുകയാണെന്ന്​ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻറ്​ കെ.പി. ശശികല. പത്തനാപുരത്ത് വന്‍ സ്‌ഫോടകവസ്തു ശേഖരം കണ്ടെടുത്തതും വടക്കാഞ്ചേരിയിൽ പ്രവര്‍ത്തനരഹിതമായ ക്വാറിയില്‍ സ്‌ഫോടനം നടന്നതും ശരിയായി അന്വേഷിക്കണമെന്നും രണ്ട് സംഭവത്തിലും ഇസ്​ലാമിക തീവ്രവാദ സംഘടനക്ക് പങ്കുണ്ടെ​ന്നും അവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

രാമനാട്ടുകരയില്‍ സ്വര്‍ണക്കടത്തിനിടെ വാഹനാപകടത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടതിന്​ പിന്നിലും തീവ്രവാദ സ്വഭാവമുള്ള സംഘടനകളുണ്ട്. മതതീവ്രവാദികളുടെ തടവറയിലാണ് സംസ്ഥാന സര്‍ക്കാറെന്നും ശശികല കുറ്റ​െപ്പടുത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി. സുധാകരന്‍, ജില്ല സെക്രട്ടറി ഹരി മുള്ളൂര്‍ എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Religious terrorist organizations in the shadow of CPM rule - Hindu Aikya Vedi
Next Story