‘പരാജയം സമ്മതിച്ച് പിന്മാറുന്നവരല്ല മതരാഷ്ട്രവാദം ചീറ്റുന്ന വിഷസർപ്പങ്ങൾ’; കേരളത്തിന്‍റെ കൂട്ടായ്മയെ തകർക്കാൻ തക്കം പാർക്കുന്നുവെന്ന് ധനമന്ത്രി
text_fieldsതിരുവനന്തപുരം: കേരളത്തിന്‍റെ കൂട്ടായ്മയെ തകർക്കാൻ ഉഗ്രവിഷമുള്ള വർഗീയ സർപ്പങ്ങൾ തക്കം പാർക്കുന്നുവെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളീയവരുടെ സ്വച്ഛതയിലേക്ക് വിഷം പകരാൻ അവർ പല തവണ ശ്രമിച്ചിട്ടുണ്ട്. സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെ പ്രതിരോധം സൃഷ്ടിച്ചു കൊണ്ട് വിഷബാധകളെ ചെറുക്കാൻ ഇതുവരെ കഴിഞ്ഞു. എന്നാൽ, പെട്ടെന്ന് പരാജയം സമ്മതിച്ച് പിന്മാറുന്നവരല്ല മതരാഷ്ട്രവാദം ചീറ്റുന്ന വിഷസർപ്പങ്ങളെന്നും ധനമന്ത്രി വ്യക്തമാക്കി.
എത്ര ബജറ്റ് അവതരിപ്പിച്ചാലും എത്ര ലക്ഷം കോടി ചെലവഴിച്ചാലും കിട്ടാത്ത സ്വത്ത് കേരളത്തിനുണ്ട്. അതാണ് കേരളീയരുടെ ഒത്തൊരുമ. ശാന്തിയും സമാധാനവും മതസൗഹാർദവും ഒത്തൊരുമയും നിലനിർത്താനാവും എന്നതാണ് നമ്മുടെ ഭാവി വളർച്ചയുടെയും ഐശ്വര്യത്തിന്‍റെയും ഗ്യാരണ്ടി. വിദേശ സഞ്ചാരികളെയും സംരഭകരെയും മൂലധനത്തെയും മറ്റും നമ്മുടെ നാട്ടിലേക്ക് ആകർഷിക്കാൻ ഇതിനെക്കാൾ മെച്ചപ്പെട്ട ഘടകത്തെ കുറിച്ച് ആലോചിക്കാൻ കഴിയില്ല.
കേരളത്തിന്‍റെ ചില കൂട്ടായ്മയെ തകർക്കാൻ ഉഗ്രവിഷമുള്ള വർഗീയ സർപ്പങ്ങൾ തക്കം പാർക്കുന്നുണ്ട്. കേരളീയവരുടെ സ്വച്ഛതയിലേക്ക് വിഷം പകരാൻ അവർ പല തവണ ശ്രമിച്ചിട്ടുണ്ട്. സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെ പ്രതിരോധം സൃഷ്ടിച്ചു കൊണ്ട് വിഷബാധകളെ ചെറുക്കാൻ ഇതുവരെ കഴിഞ്ഞു. എന്നാൽ, പെട്ടെന്ന് പരാജയം സമ്മതിച്ച് പിന്മാറുന്നവരല്ല മതരാഷ്ട്രവാദം ചീറ്റുന്ന വിഷസർപ്പങ്ങൾ.
കേരള ജനതയെ വർഗീയമായി വിഭജിച്ചും ധ്രുവീകരിച്ചും കീഴ്പ്പെടുത്താൻ പുതിയ തന്ത്രവുമായി അവർ സജീവമായി ഇരിക്കുന്ന കാലമാണ്. വർഗീയതക്കെതിരെ ജനകീയ ഐക്യത്തിന്‍റെ പ്രതിരോധം തീർക്കുന്നവരെ ചാപ്പ കുത്തുക എന്നതാണ് തെരഞ്ഞെടുപ്പ് വിദഗ്ധർ ഓതി കൊടുക്കുന്ന പുതിയ തന്ത്രം. ചാപ്പ കുത്തലിനെ അവജ്ഞയോടെ തള്ളിക്കളയുന്നു. തീക്കട്ടയിൽ ചിതലരിക്കില്ല എന്ന് മനസിലാക്കണമെന്നും കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

