Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദുരിതാശ്വാസം: കേരള...

ദുരിതാശ്വാസം: കേരള പൊലീസ് 10 കോടി നൽകും -LIVE

text_fields
bookmark_border
ദുരിതാശ്വാസം: കേരള പൊലീസ് 10 കോടി നൽകും -LIVE
cancel

പ്രളയം;  മെഡിക്കൽ പ്രവേശന സമയപരിധി നീട്ടണമെന്ന് കേരളംസുപ്രീംകോടതിയിൽ

കേരളത്തിലുണ്ടായ പ്രളയത്തി​​​െൻറ പശ്ചാത്തലത്തിൽ മെഡിക്കൽ പ്രവേശനത്തിനുള്ള സമയപരിധി നീട്ടണമെന്ന് കേരളം സുപ്രീംകോടതിയിൽ. തിങ്കളാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ്​.

​പ്രളയം: യു.പി 15 കോടി രൂപ നൽകി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉത്തർപ്രദേശ് സർക്കാർ 15 കോടി രൂപ നൽകി. യു.പി.ഭവൻ അഡീ. റസിഡൻറ്​  കമീഷണർ കെ.ധനലക്ഷ്മി കേരള ഹൗസ് റസിഡൻറ്​ കമീഷണർ പുനീത് കുമാറിന് ധനസഹായം കൈമാറി.

രക്ഷാപ്രവർത്തനം അവസാനിച്ചിട്ടില്ലെന്ന് ഡി.ജി.പി

രക്ഷാപ്രവർത്തനം അവസാനിച്ചിട്ടില്ലെന്ന് ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ അറിയിച്ചു. സോഷ്യൽ മീഡിയ വഴി തെറ്റായ പ്രചരണം നടത്തിയാൽ നടപടിയെടുക്കും. ദുരിതാശ്വാസ ക്യാമ്പുകളിൽ സുരക്ഷ ശക്തമാക്കും. കേരള പൊലീസ് ഏറ്റവും കുറഞ്ഞത് 10 കോടി രൂപ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

നെന്മാറ ഉരുള്‍പ്പൊട്ടല്‍; അഖിലയുടെ ചികിത്സയ്ക്ക് സര്‍ക്കാര്‍ സഹായമായി ഏഴു ലക്ഷം

പാലക്കാട് നെന്മാറയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ നിന്നും ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുത്തി കോയമ്പത്തൂരിലെ സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അളുവാശ്ശേരിയില്‍ അഖില(24) യുടെ ചികിത്സാ ചിലവിന് സര്‍ക്കാര്‍ ഏഴ് ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. ഇന്നത്തെ മന്ത്രിസഭായോഗമാണ് തുക അനുവദിച്ചത്. 

ക്യാമ്പുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാൻ സംവിധാനം ഏർപ്പെടുത്തിയതായി പത്തനംതിട്ട കലക്​ടർ

പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം കുറ്റമറ്റതും കാര്യക്ഷമവുമാക്കുന്നതിന് കൂടുതല്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ്. ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യുന്നതിന് ആവശ്യത്തിന് സാധനങ്ങള്‍ ജില്ലയിലേക്ക് എത്തുന്നുണ്ട്. ആവശ്യപ്പെട്ടാല്‍ ഇനിയും സഹായിക്കാന്‍ ആളുകള്‍ തയാറായുണ്ടെന്നും അദ്ദേഹംപറഞ്ഞു. 

വനം വകുപ്പിന് കീഴിലെ വിവിധ ഏജൻസികൾ ദുരിതാശ്വാസ നിധിയിലേക്ക്​ നൽകിയത്​ 1.31കോടി രൂപ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വനം വകുപ്പിന് കീഴിലെ വിവിധ ഏജൻസികൾ മുഖേന സമാഹരിച്ച ഒരു കോടി മുപ്പത്തി ഒന്ന് ലക്ഷത്തി അൻപതിനായിരം രൂപയുടെ ചെക്ക് വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു മുഖ്യമന്ത്രിക്ക് കൈമാറി. വിവിധ വികസന ഏജൻസികൾ മുഖേന സമാഹരിച്ച ഒരു കോടി ഇരുപത്തി ഒന്ന് ലക്ഷത്തി അൻപതിനായിരം രൂപയും, പറമ്പിക്കുളം ടൈഗർ ഫൗണ്ടേഷൻ സമാഹരിച്ച 10 ലക്ഷം രൂപയുമാണ് കൈമാറിയത്.

ദലൈലാമ 11 ലക്ഷം നൽകി

ദലൈലാമയുടെ ധനസഹായമായി 11 ലക്ഷം കേരള ഹൗസിലെത്തിച്ചു

ശബരിമലയിൽ ഒാണപ്പൂജക്ക്​ സുരക്ഷിതമാർഗം തെരഞ്ഞെടുക്കണം- ദേവസ്വം ​േബാർഡ്​

ഓണമാസ പൂജക്ക്​ ശബരിമലയിലെത്താന്‍ ആഗ്രഹിക്കുന്ന അയ്യപ്പഭക്തര്‍ സുരക്ഷിതമായ യാത്രമാർഗം തെരഞ്ഞെടുക്കണമെന്ന് ദേവസ്വം ബോര്‍ഡ്. പത്തനം തിട്ടയില്‍ നിന്ന് വടശ്ശേരിക്കര എത്തിയശേഷം അവിടെ നിന്ന് തിരിഞ്ഞ് ചിറ്റാര്‍, സീതത്തോട്, ആങ്ങമൂഴി, പ്ലാപ്പള്ളി വഴി പമ്പയിലെത്തണം. അതാണ് സുരക്ഷിതമായ വഴിയെന്നും ദേവസ്വം ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു.

പ്ലാപ്പള്ളിയില്‍ നിന്ന് ചാലക്കയം വരെ പോകുന്നതിനിടയില്‍ പല സ്ഥലങ്ങളിലും റോഡ് വിണ്ട് കീറിയിട്ടുണ്ട്. കോട്ടയം ഭാഗത്ത് നിന്ന് വരുന്നവരും നിലിവിലെ റോഡുവഴി സുരക്ഷ ഉറപ്പാക്കിയേ സഞ്ചരിക്കാവൂ. നേരയുള്ള വഴിയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്രനാള്‍ വേണമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ദേവസ്വം ബോര്‍‍ഡ് അയ്യപ്പഭക്തര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന താല്‍ക്കാലിക സംവിധാനങ്ങള്‍ സംബന്ധിച്ച് പത്തനംതിട്ട ജില്ലാ ഭരണകൂടം വേണ്ടത്ര അവബോധം കൊടുക്കണമെന്നും ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു.

പൊലീസും ഇത്തരം കാര്യങ്ങള്‍ ഭക്തരെ ധരിപ്പിക്കണം. ശ്രദ്ധയോടെയും ജാഗ്രതയോടെയും മാത്രം ശബരിമലയില്‍ എത്തണമെന്നും അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാല്‍ മാത്രമെ ഭക്തരെ ശബരിമലയിലേക്ക് കടത്തിവിടുകയുള്ളൂവെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു

അമിതവില ഈടാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും

സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടിയെടുക്കുമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുല്ല. അമിതവില ഈടാക്കുന്നതായി പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അമിതവില ഈടാക്കിയതായി ബോധ്യപ്പെട്ടാല്‍ ശക്തമായ നിയമനടപടി സ്വീകരിക്കും. ഒരു സാധനത്തിനും അമിതമായി വില ഈടാക്കരുത്. ജില്ല ദുരന്തത്തെ അഭിമുഖീകരിക്കുന്ന പ്രത്യേക സ്ഥിതി എല്ലാവരും മനസിലാക്കണം.ഇത്തരം പരാതികളെ ഗൗരവമായാണ് കാണുന്നതെന്നും കലക്ടര്‍ പറഞ്ഞു.

തമിഴ്​നാട്​ ​െഎ.പി.എസ്​ ഉദ്യോഗസ്​ഥർ ഒരു ദിവസത്തെ ശമ്പളം കേരളത്തിന്​ നൽകും

തമിഴ് ​നാട്​ ​െഎ.പി.എസ്​ ഉദ്യോഗസ്​ഥർ ഒരു ദിവസത്തെ ശമ്പളം കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക്​ സംഭാവന ചെയ്​തു. ​െഎ.എ.എസ്​ ഉദ്യോഗസ്​ഥർ നേരത്തെ തന്നെ ഒരു ദിവസത്തെ ശമ്പളം സംഭാവന ചെയ്​തിരുന്നു.

കേരളത്തിലെ സി.പി.എം എം.എൽ.എമാർ അലവൻസ് ഉൾപ്പെടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും

പ്രളയക്കെടുതി: ദുരിതാശ്വാസ പാക്കേജ് ആവശ്യപ്പെട്ടും

 പ്രളയ​െക്കടുതി നേരിടാൻ കേന്ദ്ര സർക്കാറിനോട്​ പ്രത്യേക പാക്കേജ്​ ആവശ്യപ്പെടുമെന്ന്​ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തൊഴിലുറപ്പ്​ പദ്ധതികൾ പോലുള്ള കേന്ദ്ര ആവിഷ്​കൃത പദ്ധതികളിൽപ്പെടുത്തി പ്രത്യേക പാക്കേജ്​ ലഭ്യമാക്കണമെന്നാണ്​ ആവശ്യം. 2600 കോടി രൂപ സമാഹരിക്കാവുന്ന തരത്തിൽ പാക്കേജ്​ ലഭ്യമാക്കണമെന്നാണ്​ സംസ്​ഥാനം ആവശ്യപ്പെടുന്നത്​. മന്ത്രി സഭായോഗത്തിനു ശേഷം തിരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

 പുതിയൊരു കേരളം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ്​ സംസ്​ഥാനം. അതിനാൽ സംസ്​ഥാനത്തിന്​​ പുറത്തു നിന്ന്​​ എടുക്കാവുന്ന വായ്​പ പരിധി ഉയർത്താൻ കേന്ദ്ര സർക്കാറിനോട്​ ആവശ്യപ്പെടും. ആഭ്യന്തര വരുമാനത്തി​​​​​​​​​​​​​​​​െൻറ​ മൂന്ന്​ ശതമാനമാണ്​ നിലവിലെ പരിധി. ഇത്​ നാലര ശതമാനമാക്കണമെന്നാണ്​ സംസ്​ഥാനത്തി​​​​​​​​​​​​​​​​െൻറ ആവശ്യം. ഇതുവഴി 10500 കോടി രൂപ സമാഹരിക്കാനാകു​മെന്നാണ്​ കുരുതുന്നത്​. കേരളത്തിലേക്കുള്ള സാധനങ്ങളുടെ ജി.എസ്​.ടിയിൽ 10 ശതമാനം സെസ്​ ഏർപ്പെടുത്താനും ആവശ്യപ്പെടും. 

നബാർഡിനോടും പ്രത്യേക പദ്ധതി ആവിഷ്​കരിച്ച്​ സമർപ്പിക്കാൻ സർക്കാർ ആവശ്യ​െപ്പട്ടിട്ടുണ്ട്​. പശ്​ചാത്തല സൗകര്യം പുനർനിർമിക്കാനും, കൃഷി- ജലസേചനം- സാമൂഹിക മേഖലകളിലെ ദീർഘകാല പ്രവർത്തനങ്ങൾക്കും പദ്ധതി രൂപീകരിക്കാൻ നബാർഡിന്​ സാധിക്കും. എല്ലാ വകുപ്പുകളോടും കർമ പദ്ധതി തയാറാക്കാൻ ആവശ്യ​െപ്പട്ടിട്ടുണ്ട്​. വായ്​പകൾക്ക്​ പ്രത്യേക മൊറ​േട്ടാറിയം പ്രഖ്യാപിച്ചിട്ടുണ്ട്​. സ്വകാര്യ ധനകാര്യ സ്​ഥാപനങ്ങൾ ജനങ്ങളുടെ ദുരിതം മനസിലാക്കി പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

മഹാപ്രളയം നേരിടേണ്ടി വന്ന സാഹചര്യത്തിൽ ദുരിതാശ്വാസം, പുനരധിവാസം, പുനർ നിർമാണ ചർച്ചകൾക്കായി ആഗസ്​റ്റ്​​ 30ന്​ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ഗവർണറോട്​ ശിപാർശ ചെയ്​തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 

അതിനിടെ യു.എ.ഇ ​സർക്കാർ കേരളത്തിന്​ 700 കോടി സഹായം നൽകുമെന്ന്​ ലുലു ഗ്രുപ്പ്​ ഇൻറർ നാഷണൽ മേധാവി എം.എ യൂസുഫലിയെ അറിയിച്ചുവെന്ന്​ മുഖ്യമന്ത്രി മാധ്യമങ്ങളോട്​ പറഞ്ഞു. 

 

പ്രളയക്കെടുത്തി വിലയിരുത്താൻ മന്ത്രിസഭാ യോഗം ചേർന്നു

Cabinet-Meeting

ക്യാമ്പുകളിലെ സ്ഥിതി

സംസ്ഥാനത്ത് 3,274 ക്യാമ്പുകളിലായി 10,28,073 ആളുകളാണ് ഇപ്പോഴുള്ളത്. ഇതില്‍ 4,51,929 സ്ത്രീകളും 3,99,649പുരുഷന്‍മാരുമാണ്. 12 വയസിന് താഴെയുള്ള 1,76,495 കുട്ടികളും ക്യാമ്പിലുണ്ട്.

ദുരിതാശ്വാസ കേന്ദ്രത്തിൽ രണ്ടര വയസുകാരി മസ്​തിഷ്​ക ജ്വരം ബാധിച്ച്​ മരിച്ചു

Nivedya

ആലപ്പുഴ: ചെങ്ങന്നൂരിൽ ദുരിതാശ്വാസ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന രണ്ടര വയസുകാരി മസ്തിഷ്ക ജ്വരം പിടിപെട്ട്​ മരിച്ചു. സുനിൽ -അനുപമ ദമ്പതികളുടെ മകൾ നിവേദ്യയാണ് മരിച്ചത്. 

തിരുവനന്തപുരം കിംസ്​ ആശുപത്രിയിൽ വെച്ചാണ്​ മരിച്ചത്​. വ്യാഴാഴ്​ചയാണ്​ കുട്ടിക്ക്​ പനി തുടങ്ങിയത്​. പനി ശക്​തിപ്രാപിച്ച്​ സംസാരശേഷി നഷ്​ടമായതോടെ അടൂരിലുള്ള ബന്ധുവി​​​​​​​​​​​​​​​​​​​െൻറ വീടിനു സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന്​ കൊല്ലത്തെ മറ്റൊരു ആശുപത്രിയിലും ചികിത്​​സിപ്പിച്ചു. അവിടെ നിന്നാണ്​ കുട്ടിക്ക്​ മസ്​തിഷ്​ക ജ്വരമാണെന്ന്​ ​കണ്ടെത്തിയത്​. തുടർന്ന്​ തരിരുവനന്തപുരം കിംസ്​ ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു. 

എന്നാൽ തിങ്കളാഴ്​ച ഉച്ചയോടെ കുട്ടി മരിച്ചു. മൃതദേഹം ചെങ്ങന്നൂരിലെ വീട്ടിലെത്തിച്ച്​ സംസ്​കാര ക്രിയകൾ നടത്തും. 

കൊച്ചി മോട്രോ: സൗജന്യ യാത്ര നിർത്തി

kochi-metro

ഇനി ശുചീകരണം

സംസ്ഥാനത്തെ പ്രളയ ബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനം ഏറെക്കുറെ പൂർത്തിയായി. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള  തിരച്ചിൽ ഇന്നും തുടരും. പ്രളയക്കെടുതി ചർച്ച ചെയ്യാൻ ഇന്ന്​ ​ൈവകീട്ട്​ നാലിന്​ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സർവ കക്ഷിയോഗം ചേരും. കേന്ദ്ര സഹായം ആവശ്യപ്പെട്ട്​ പ്രധാനമന്ത്രിയെ കാണുന്നതു സംബന്ധിച്ച്​ യോഗം ചർച്ച ചെയ്യും. ദുരിതാശ്വാസ പ്രവർത്തനത്തി​​​​​​​​​​​​​​​​​​​​​െൻറ തുടർനടപടികൾ ചർച്ചചെയ്യാൻ രാവിലെ ഒമ്പതിന്​ മന്ത്രിസഭായോഗവും ചേരും. ​

വീടുകളിലേക്ക് മടങ്ങുന്നവരും സന്നദ്ധ സംഘടനകളും ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ഇന്ന് കൂടുതല്‍ പ്രാധാന്യം നല്‍കുക. വെള്ളക്കെട്ടിറങ്ങാത്ത സ്ഥലങ്ങളിൽ വീടുകളിൽ തുടരുന്നവർക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്നുണ്ട്. വെള്ളമിറങ്ങിയ വീടുകള്‍ വാസയോഗ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളും ഊർജിതമാണ്. വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങിയതിനാല്‍ പകര്‍ച്ച വ്യാധിക്ക് സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തൽ.

ചെങ്ങന്നൂരിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം അവസാന ഘട്ടത്തിലാണ്. ചെങ്ങന്നൂരിലെ നാലു വാർഡുകളിലാണ് രക്ഷാപ്രവർത്തനം പൂ‍ർത്തിയാകാനുളളത്. പത്തനംതിട്ടയിൽ രക്ഷാപ്രവർത്തനം പ്രവർത്തനം ഏറെക്കുറെ പൂർത്തിയായി. ജില്ലയിൽ 518 ദുരിതാശ്വാസ ക്യാമ്പുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 

കുട്ടനാട്ടില്‍ നിന്നും രണ്ടുലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ എടത്വാ, ചക്കുളത്ത്കാവ് ഭാഗങ്ങളില്‍ പതിനായിരത്തിലധികം ആളുകള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാന്‍ തയ്യാറാകാതെ നില്‍ക്കുകയാണ്.

എറണാകുളത്ത് വെള്ളം ഇറങ്ങിത്തുടങ്ങി. രക്ഷാപ്രവര്‍ത്തനം ജില്ലയില്‍ അവസാനിപ്പിച്ചു. ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ജില്ലയില്‍ ഇന്ന് പ്രധാന്യം നല്‍കുകയെന്ന് ജില്ലാഭരണകൂടം അറിയിച്ചു. ചാലക്കുടി- മാള ഭാഗങ്ങളില്‍ വെള്ളക്കെട്ടിന് കുറവുണ്ട്. ഇവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചു.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നെല്ലിയാമ്പതി ഇപ്പോഴും ഒറ്റപ്പെട്ടുതന്നെ കഴിയുകയാണ്. ആളുകള്‍ക്ക് ആവശ്യമായ ഭക്ഷണവും മരുന്നും കാല്‍ നടയായി എത്തിച്ചുനല്‍കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. രോഗികളെയും മറ്റും ഹെലികോപ്ടര്‍ മാര്‍ഗം പുറത്തെത്തിക്കാനുള്ള ശ്രമം ഇന്നും തുടരും. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന രോഗികള്‍ക്ക് പ്രാഥമിക വൈദ്യസഹായം നല്‍കിയിട്ടുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:relief workkerala newsheavy raincleaningmalayalam news
News Summary - Relief Works Start Now - Kerala News
Next Story