Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിപയിൽ വീണ്ടും ആശ്വാസ...

നിപയിൽ വീണ്ടും ആശ്വാസ വാർത്ത; പുതിയ സാമ്പിളുകളും നെഗറ്റീവ്​

text_fields
bookmark_border
നിപയിൽ വീണ്ടും ആശ്വാസ വാർത്ത; പുതിയ സാമ്പിളുകളും നെഗറ്റീവ്​
cancel

തിരുവനന്തപുരം: നിപ ബാധിച്ച്​ മരിച്ച കുട്ടിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന 16 പേരുടെ കൂടി സാമ്പിളുകൾ നെഗറ്റീവ്​. ഫലം ആശ്വാസം നൽകുന്ന കാര്യമാണെന്ന്​ ആരോഗ്യ മന്ത്രി വീ​ണ ജോർജ്​ പറഞ്ഞു. ഇതോടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന 46 പേർക്ക്​ നിപ ബാധിച്ചിട്ടില്ലെന്ന്​ ഉറപ്പായി. 30 പേരുടെ പരിശോധന ഫലം നേരത്തെ പുറത്തുവന്നിരുന്നു. മരിച്ച കുട്ടിയുടെ മാതാപിതാക്കൾ അടക്കമുള്ളവരെയും​ വൈറസ്​ പിടികൂടിയിട്ടില്ല.


ആശുപത്രിയിൽ 62 പേരാണ്​ ഇനിയുള്ളത്​. ഇവരിൽ 12 പേർക്ക്​ രോഗ ലക്ഷണമുണ്ട്​. സമ്പർക്കപ്പട്ടികയിൽ മറ്റുജില്ലയിൽ നിന്നുള്ള 47 പേരാണുള്ളത്​. കണ്ടെയ്​ൻമെന്‍റ്​ സോൺ അല്ലാത്ത കോഴിക്കോട് ജില്ലയിലെ ​മറ്റു പ്രദേശങ്ങളിൽ വാക്​സിനേഷൻ തുടരുമെന്ന്​ ആരോഗ്യ മന്ത്രി പറഞ്ഞു. ​നിപ പശ്ചാതലത്തിൽ കോഴിക്കോട്​ ജില്ലയിൽ നേരത്തെ വാക്​സിനേഷൻ നിർത്തിവെച്ചിരുന്നു.

നെഗറ്റീവ്​ ആയവർക്ക്​ ക്വാറന്‍റീൻ സൗകര്യം വീട്ടിൽ ഉണ്ടെങ്കിൽ മടങ്ങാമെന്നും മന്ത്രി അറിയിച്ചു. ചാ​ത്ത​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡി​ലെ പാ​ഴൂ​ർ മു​ന്നൂ​ർ വാ​യോ​ളി അ​ബൂ​ബ​ക്ക​ർ-​വാ​ഹി​ദ ദ​മ്പ​തി​ക​ളു​ടെ ഏ​ക മ​ക​നായ മുഹമ്മദ്​ ഹാഷിമാണ്​ അ​തി​തീ​വ്ര വൈ​റ​സാ​യ നി​പ ബാധിച്ച്​ മരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HashimNipa Virus
News Summary - Relief news again in Nipah; New samples are also negative
Next Story