Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദുരിതാശ്വാസ നിധി: ലോകായുക്തക്ക് എതിരായ ഹരജി ഇന്ന് പരിഗണിക്കും
text_fieldsbookmark_border
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്യുന്നെന്നാരോപിച്ച് ലോകായുക്തയിൽ നൽകിയ പരാതിയിൽ ഒരുവർഷമായിട്ടും തുടർ നടപടിയുണ്ടായില്ലെന്ന് ആരോപിക്കുന്ന ഹരജി ഹൈകോടതി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.
പരാതിക്കാരനായ തിരുവനന്തപുരം നേമം സ്വദേശിയും കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗവുമായ ആർ.എസ്. ശശികുമാർ നൽകിയ ഹരജിയാണ് ജസ്റ്റിസ് കെ. വിനോദ്ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. വ്യാഴാഴ്ച ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻബെഞ്ച് മുമ്പാകെ ഹരജി പരിഗണനക്കെത്തിയേക്കും.
Next Story

