ദുരിതാശ്വാസനിധി കേസ് : നാൾവഴി
text_fields2017 ജൂലൈ 27: അന്തരിച്ച എൻ.സി.പി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായം നൽകാൻ മന്ത്രിസഭ തീരുമാനം. 2017 ഒക്ടോബർ നാല്: കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി വാഹനത്തിലെ പൊലീസുകാരൻ പ്രവീണിന് അപകടം പറ്റിയ സംഭവത്തിൽ നിയമാനുസൃതം ലഭിക്കേണ്ട ആനുകൂല്യങ്ങൾക്ക് പുറമേ, 20 ലക്ഷം രൂപ കൂടി കൊടുക്കാൻ മന്ത്രിസഭ തീരുമാനം. 2018 ജനുവരി 24: മുൻ എം.എൽ.എ കെ.കെ. രാമചന്ദ്രൻ നായരുടെ കുടുംബത്തിന് 8.66 ലക്ഷം രൂപയും മകന് ജോലിയും നൽകാൻ മന്ത്രിസഭ തീരുമാനം.
2018 സെപ്റ്റംബർ ഏഴ് : ഈ മൂന്ന് തീരുമാനങ്ങളും ചോദ്യം ചെയ്ത് വിവരാവകാശ പ്രവർത്തകൻ ആർ.എസ്. ശശികുമാർ ലോകായുക്തയെ സമീപിച്ചു. 2019 ജനുവരി 14: പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും വിശദ പരിശോധന ആവശ്യമാണെന്നും ജസ്റ്റിസ് പയസ് സി. കുര്യാക്കോസ് അധ്യക്ഷനായ ലോകായുക്തയുടെ ഫുൾ ബെഞ്ചിന്റെ വിധിന്യായം . 2022 ജനുവരി: ലോകായുക്തയിൽ കേസിന്റെ വിശദ വാദം ആരംഭിച്ചു. 2022 മാർച്ച്: വാദം പൂർത്തിയായി വിധിപറയാനായി മാറ്റി വെച്ചു.
എന്നാൽ, ഉത്തരവ് അനന്തമായി നീണ്ടു. ഒരുകൊല്ലമായിട്ടും വിധിപറയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹരജിക്കാരൻ ഹൈകോടതിയിലെത്തി. വേനൽക്കാല അവധി ആരംഭിക്കുന്നതിനു മുമ്പ് വിധി പ്രഖ്യാപിക്കണം എന്ന് ഹൈകോടതിയുടെ നിർദേശം. 2022 മാര്‍ച്ച് 31: ഭിന്നവിധിക്ക് പിന്നാലെ, ഹരജി മൂന്ന് അംഗ ബെഞ്ചിന് വിട്ടു വീണ്ടും ഉത്തരവായി. 2023 ആഗസ്റ്റ് എട്ട്: മൂന്നംഗ ബെഞ്ച് വാദം പൂർത്തിയാക്കി ഹരജി വിധി പറയാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

