Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വേനൽച്ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

text_fields
bookmark_border
വേനൽച്ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിനിടെ ആശ്വാസമായി മഴ മുന്നറിയിപ്പ്. തിങ്കളാഴ്ച മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിങ്കളാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്‌, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച കണ്ണൂർ, വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും.

അതേസമയം, സംസ്ഥാനത്ത് ചൂടിന് ശമനമില്ല. നാളെയും താപനില മൂന്ന് മുതൽ നാല് ഡിഗ്രിവരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം. ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് പുനലൂരിലാണ്. 35.6 ഡിഗ്രി സെൽഷ്യസാണ് പുനലൂരിൽ രേഖപ്പെട്ട താപനില. കണ്ണൂരിൽ 35.2, കോട്ടയത്ത് 35 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് താപനില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rain Cools Heat; Yellow Alert in Districts
Next Story