Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചേരാനല്ലൂർ വാഹനാപകടത്തിൽ ജഡ്ജിക്ക് ആശ്വാസം; അറസ്റ്റ് ഹൈകോടതി തടഞ്ഞു; അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണം

text_fields
bookmark_border
Cheranalloor Accident Death
cancel

കൊച്ചി: ചേരാനല്ലൂരില്‍ 17കാരന്‍ ഓടിച്ച കാറിടിച്ച് തട്ടുകടയുടമ മരിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവായ അഡീഷനൽ സെഷൻസ് ജഡ്ജിയുടെ അറസ്റ്റ് ഹൈകോടതി തടഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണമെന്ന് ജഡ്ജിക്ക് കോടതി നിർദേശം നൽകി.

ജഡ്ജി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതി ഉത്തരവ്. ജഡ്ജി അന്വേഷണത്തോട് സഹകരിക്കുന്നുണ്ടല്ലോ എന്നും എന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്നും കോടതി ചോദിച്ചു. പൊതുബോധത്തിന് കീഴപ്പെടാനാകില്ലെന്നു പറഞ്ഞ കോടതി, ജഡ്ജിയെ അറസ്റ്റ് ചെയ്യരുതെന്നും നിർദേശിച്ചു. അതേസമയം, കേസിൽ ജഡ്ജിയുടെ വ്യാഴാഴ്ചയും ചോദ്യം ചെയ്യും. രാവിലെ 11 മണിയോടെ ജില്ല ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ബുധനാഴ്ച കൊച്ചി ഹൈകോടതിക്കടുത്തുള്ള പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തി മൂന്നു മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു. താനറിയാതെയാണ് മകൻ കാറുമായി പുറത്തു പോയതെന്ന മുൻനിലപാട് ക്രൈംബ്രാഞ്ചിനുമുന്നിലും ജഡ്ജി ആവർത്തിക്കുകയാണ് ചെയ്തത്. ചേരാനല്ലൂർ പൊലീസിനോടും ഇതുതന്നെയാണ് പറഞ്ഞത്. അന്ന് മൊഴിയായി രേഖപ്പെടുത്തിയിരുന്നില്ല. യൂട്യൂബ് നോക്കിയാണ് കാർ ഓടിക്കാൻ പഠിച്ചതെന്നാണ് പതിനേഴുകാരൻ പൊലീസിന് മൊഴി നൽകിയത്. എന്നാൽ, പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെയാണ് അന്വേഷണം ഔദ്യോഗിക നടപടിക്രമങ്ങളിലേക്ക് കടന്നത്.

അതേസമയം, അഡീഷനൽ സെഷൻസ് ജഡ്ജിയെ സസ്‌പെൻഡ് ചെയ്യേണ്ടതുണ്ടോ എന്നതടക്കമുള്ള കാര്യത്തിൽ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം ഹൈകോടതി തീരുമാനമെടുക്കും. ചീഫ് ജസ്റ്റിസ് സൗമെൻ സെന്നിന്റെ അധ്യക്ഷതയിൽ ചേർന്ന അഞ്ചംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം. ഹൈകോടതിയുടെ അനുമതിയോടെയാണ് ജഡ്ജിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ആർ.സി ഓണറായ പിതാവിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസ് എടുത്തിരുന്നു. 17കാരന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Relief for Judge in Cheranalloor Accident Case; High Court Stays Arrest
Next Story