റവന്യൂ വകുപ്പ് ഏറ്റെടുത്ത പന്തളം ക്യാമ്പിൽ താളപ്പിഴകൾ
text_fieldsപന്തളം: സി.പി.എം പ്രവർത്തകരുടെ നിർബന്ധത്തെ തുടർന്ന് റവന്യൂ വകുപ്പ് ഏറ്റെടുത്ത പന്തളം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ക്യാമ്പിൽ താളപ്പിഴകൾ. െഎഡിയൽ റിലീഫ് വിങ് (െഎ.ആർ.ഡബ്ല്യു) നേതൃത്വത്തിൽ തുടക്കം മുതൽ മികച്ച നിലയിൽ മൂന്നുദിവസം പ്രവർത്തിച്ച ക്യാമ്പിലാണ് ചൊവ്വാഴ്ച മുതൽ താളപ്പിഴകൾ തുടങ്ങിയത്.
ആദ്യ ദിവസം മുതൽ മുഴുവൻ സമയവും െഎ.ആർ.ഡബ്ല്യു ഏർപ്പെടുത്തിയ ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ് എന്നിവരടങ്ങുന്ന മെഡിക്കൽ സംഘത്തിെൻറ സേവനം ലഭിച്ചിരുന്നു. ചൊവ്വാഴ്ച ഇത് പേരിനു മാത്രമായി. ക്യാമ്പിൽ ഐ.ആർ.ഡബ്ല്യു പ്രവർത്തകർ ചിട്ടയായ ശുചീകരണമാണ് നടത്തിയിരുന്നത്. ഇതും മുടങ്ങി. ക്യാമ്പിലെ മാലിന്യം നീക്കം ചെയ്യാൻ ആളില്ലാതെ ചൊവ്വാഴ്ച ഉച്ചവരെ സ്കൂൾ ഗ്രൗണ്ടിൽ കിടന്നു. മാലിന്യം നീക്കാൻ ഇതര സംസ്ഥാന തൊഴിലാളികളുടെ സേവനം ആവശ്യപ്പെട്ടെങ്കിലും അതും ലഭിച്ചില്ല. ഭക്ഷണ വിതരണം നടത്തുന്നതിലും താളപ്പിഴയുണ്ടായി. 450 പേരുമായി തുടങ്ങിയ ക്യാമ്പ് ബഹിഷ്കരിച്ച് ഭൂരിഭാഗം പേരും ചൊവ്വാഴ്ചയോടെ മടങ്ങി.
െഎ.ആർ.ഡബ്ല്യു ക്യാമ്പ് നടത്തുന്നതിനെതിരെ പ്രതിഷേധവുമായി ഒരു കൂട്ടം സി.പി.എം പ്രവർത്തകർ എത്തിയത് സംഘർഷത്തിനു കാരണമായിരുന്നു. ഇതേതുടർന്ന് പൊലീസ് ലാത്തി വീശുകയുമുണ്ടായി. െഎ.ആർ.ഡബ്ല്യു പ്രവർത്തകർ ക്യാമ്പ് വിടണമെന്ന ആവശ്യവുമായി തിങ്കളാഴ്ച ഉച്ചക്ക് രേണ്ടാടെ സി.പി.എം പ്രവർത്തകർ എത്തിയതാണ് പ്രശ്നത്തിനു കാരണമായത്. തഹസിൽദാർ നൽകിയ അനുമതിയെ തുടർന്നാണ് െഎ.ആർ.ഡബ്ല്യു ക്യാമ്പ് നടത്തിപ്പിെൻറ ചുമതല ഏറ്റെടുത്തത്. പൊലീസിനെയും റവന്യൂ ഉദ്യോഗസ്ഥരെയും സമ്മർദത്തിലാക്കി െഎ.ആർ.ഡബ്ല്യു പ്രവർത്തകരെ ക്യാമ്പ് വിടാൻ സി.പി.എം പ്രവർത്തകർ നിർബന്ധിക്കുകയായിരുന്നു. െഎ.ആർ.ഡബ്ല്യു ക്യാമ്പ് വിടുന്നതിനെ അന്തേവാസികൾ എതിർത്തെങ്കിലും സി.പി.എം സമ്മർദം മൂലം റവന്യൂ ഉദ്യോഗസ്ഥർ ക്യാമ്പ് ഏറ്റെടുക്കുകയായിരുന്നുവെന്ന് ക്യാമ്പ് ഡയറക്ടർ അനീഷ് യൂസഫ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
