Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനൈജീരിയയിൽ...

നൈജീരിയയിൽ തടങ്കലിലുള്ള ഇന്ത്യൻ നാവികരുടെ മോചനം ഇനിയും അകലെ

text_fields
bookmark_border
shifted
cancel

കൊ​ച്ചി: നൈ​ജീ​രി​യ​യി​ൽ ത​ട​ങ്ക​ലി​ലു​ള്ള കേ​ര​ള​ത്തി​ലെ മൂ​ന്ന് നാ​വി​ക​രു​ൾ​പ്പെ​ടെ 16 ഇ​ന്ത്യ​ൻ നാ​വി​ക​രു​ടെ മോ​ച​നം ഇ​നി​യും അ​ക​ലെ. ഏ​ഴു​മാ​സ​ത്തി​ലേ​റെ​യാ​യി ഇ​വ​ർ നൈ​ജീ​രി​യ​യി​ൽ അ​വ​രു​ടെ​ത​ന്നെ ക​പ്പ​ലി​ൽ ത​ട​വി​ലാ​ണ്. ‘എം.​ടി ഹീ​റോ​യി​ക് ഐ​ഡ​ൻ’ എ​ന്ന ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​രാ​യ 16 നാ​വി​ക​രി​ൽ എ​റ​ണാ​കു​ളം മു​ള​വു​കാ​ട് സ്വ​ദേ​ശി മി​ൽ​ട്ട​ൺ, എ​ളം​കു​ളം കു​മാ​ര​നാ​ശാ​ൻ ന​ഗ​റി​ലെ താ​മ​സ​ക്കാ​ര​നാ​യ സ​നു ജോ​സ്, സ്ത്രീ​ധ​ന പീ​ഡ​ന​ത്തെ​ത്തു​ട​ർ​ന്ന്​ ആ​ത്​​മ​ഹ​ത്യ ചെ​യ്ത വി​സ്മ​യ​യു​ടെ സ​ഹോ​ദ​ര​ൻ കൊ​ല്ലം സ്വ​ദേ​ശി വി​ജി​ത്ത്​ എ​ന്നി​വ​രാ​ണ്​ മ​ല​യാ​ളി​ക​ളാ​യു​ള്ള​ത്.

2022 ആ​ഗ​സ്റ്റ് 12നാ​ണ് ഇ​ക്വ​ട്ടോ​റി​യ​ൽ ഗി​നി​യ​യു​ടെ നാ​വി​ക​സേ​ന ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പി​ന്നീ​ട് 2022 ന​വം​ബ​ർ 12ന് ​ഇ​ക്വ​ട്ടോ​റി​യ​ൽ ഗി​നി​യ ഈ ​ക​പ്പ​ലി​നെ​യും അ​തി​ലെ ജീ​വ​ന​ക്കാ​രെ​യും നൈ​ജീ​രി​യ​ക്ക്​ കൈ​മാ​റു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ നൈ​ജീ​രി​യ​യി​ലെ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ് വി​ഷ​യം. ഈ ​മാ​സം 24നാ​ണ് കോ​ട​തി​യി​ലെ അ​ടു​ത്ത വാ​ദം. എ​ത്ര​യും വേ​ഗം മോ​ചി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചു വ​രു​ന്ന​താ​യി കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ബി ഈ​ഡ​ൻ എം.​പി​യു​ടെ ചോ​ദ്യ​ത്തി​ന് ലോ​ക്സ​ഭ​യി​ൽ മ​റു​പ​ടി പ​റ​ഞ്ഞി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Release of Indian sailors detained in Nigeria still far away
Next Story