കോവിഡ്: മൃതദേഹങ്ങൾ വീട്ടിൽ കൊണ്ടുപോകാം; സംസ്കരിക്കുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഇളവ്
text_fieldsrepresentative image
തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ഒരു മണിക്കൂേറാളം വീടുകളിൽ കൊണ്ടുപോകാൻ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതപരമായ ചടങ്ങുകളും നടത്താം. ഉറ്റ ബന്ധുക്കൾക്ക് മൃതേദഹം അടുത്തുകാണാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇത് പരിഗണിച്ചാണ് പരിമിത സമയം മൃതദേഹം വീടുകളിൽ കൊണ്ടുപോകാൻ അനുവദിക്കുന്നത്. ബന്ധുക്കളുടെ മാനസിക സമ്മർദം ലഘൂകരിക്കാൻ ഇത് ഉപകരിക്കുമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കോവിഡ് ബാധിച്ച് മരിച്ചവരുടെ ബാങ്ക് വായ്പ മുടങ്ങിയെങ്കിൽ അതിൽ ജപ്തി നിർത്തിവെക്കാൻ നിർദേശിക്കും
ബസുകളിൽ അനുവദിച്ചതിൽ കൂടുതൽ യാത്രക്കാർ പാടില്ല.
ബി വിഭാഗം നിയന്ത്രണം ഉള്ളിടത്ത് (ടി.പി.ആർ 6-12) ഒാേട്ടാറിക്ഷ അനുവദിക്കും
അന്തർസംസ്ഥാന യാത്രക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും
ഹോം സ്റ്റേകൾ, സർവിസ് വില്ലകൾ, ഗൃഹശ്രീ യൂനിറ്റുകൾ, ഹൗസ് ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, ടൂർ ഗൈഡുകൾ, ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർ, ടൂർ ഓപറേറ്റർമാർ എന്നിവരെ 18 മുതൽ 45 വയസ്സ് വരെയുള്ളവരിലെ വാക്സിനേഷൻ മുൻഗണനപ്പട്ടികയിൽ ഉൾപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

