ലോക്ഡൗൺ: ഹോസ്റ്റൽ, ലോഡ്ജ് വാടകയിൽ ഇളവിന് ഉത്തരവ്
text_fieldsതിരുവനന്തപുരം: ലോക്ഡൗണിൽ ഹോസ്റ്റലുകളിലും ലോഡ്ജുകളിലും താമസിക്കാത്ത വിദ്യാർഥികൾക്കും വ്യക്തികൾക്കും വാടക ഇളവ് നൽകാൻ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.
ലോക്ഡൗൺ തുടങ്ങിയ മാർച്ച് 23 മുതൽ ഒരുമാസത്തേക്ക് ഫീസുകൾ ഈടാക്കരുതെന്നാണ് നിർദേശം. ശേഷമുള്ള മാസങ്ങളിൽ തുടർച്ചയായി താമസിക്കാത്തവരിൽനിന്ന് 50 ശതമാനം വാടകയീടാക്കാം.
കുറച്ചുദിവസം മാത്രം താമസിച്ചവർ നിലവിലെ പ്രതിദിനനിരക്ക് അനുസരിച്ച് വാടക നൽകണം.
2015 ലെ ദുരന്തനിവാരണചട്ടത്തിലെ വകുപ്പ് 20(3) അനുസരിച്ചാണ് ദുരന്തനിവാരണ അതോറിറ്റി എക്സിക്യൂട്ടിവ് കമ്മിറ്റി അധ്യക്ഷനായ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

