Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹോട്ട്സ്പോട്ട്...

ഹോട്ട്സ്പോട്ട് മേഖലകളിലൊഴികെ മലപ്പുറം ജില്ലയിൽ പുതിയ ഇളവുകൾ; ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി

text_fields
bookmark_border
ഹോട്ട്സ്പോട്ട് മേഖലകളിലൊഴികെ മലപ്പുറം ജില്ലയിൽ പുതിയ ഇളവുകൾ; ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി
cancel

മലപ്പുറം: റെഡ്സോണില്‍ തുടരുന്ന മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങളില്‍ ഞായറാഴ്​ച മുതല്‍ നേരിയ ഇളവുകള്‍ പ്രാബ ല്യത്തില്‍. ലോക് ഡൗണ്‍ കാലാവധി തീരുന്ന മെയ് മൂന്ന് വരെ നിലനില്‍ക്കുന്ന ഇളവുകളാണ് ജില്ല ഭരണകൂടം പ്രഖ്യാപിച്ചത ്. അതേസമയം ഹോട്ട് സ്പോട് മേഖലകളായി തുടരുന്ന നഗഭസഭകളിലെ വാര്‍ഡുകളിലും പഞ്ചായത്തുകളിലും ഈ ഇളവുകള്‍ ബാധകല്ല. മഞ് ചേരി നഗരസഭയിലെ വാര്‍ഡ് 17, തലക്കാട്, വേങ്ങര, കണ്ണമംഗലം, ഒഴൂര്‍, എ.ആര്‍ നഗര്‍, ചുങ്കത്തറ ഗ്രാമപഞ്ചായത്തുകള്‍ എന്നിവ യാണ് ജില്ലയിലെ ഹോട്ട്സ്‌പോട്ടുകള്‍.

പ്രവര്‍ത്തനാനുമതി ലഭിച്ച മേഖലകള്‍ ചുവടെ:

1. ആയുഷ് ഉള്‍ പ്പടെ ആരോഗ്യ സേവന മേഖലകള്‍.

2. മഴക്കാലപൂര്‍വ പ്രവര്‍ത്തനം, വെള്ളപ്പൊക്കം തടയാനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനുമുള്ള തദ്ദേശ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയുടെ പ്രവര്‍ത്തികള്‍ക്ക്.

3. കൃഷിയും അനു ബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും.

4. പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്ക് മത്സ്യബന്ധനം നടത്താനും ഹാര്‍ബറുകളിലോ ഫ ിഷ് ലാൻഡിങ്​ സ​െൻറുറുകളിലോ എത്തിച്ച് വില്‍പന നടത്താനും. ആളുകള്‍ കൂടി നില്‍ക്കുന്നത് ഒഴിവാക്കി ഫിഷറീസ് ഡെപ്യൂ ട്ടി ഡയറക്ടര്‍ നിശ്ചയിക്കുന്ന തുകക്ക്​ വില്‍പ്പന നടത്താം. സാമൂഹിക അകലം ഉറപ്പ് വരുത്താന്‍ ജില്ല പൊലീസ് മേധാവ ിയുടെ നിയന്ത്രണത്തിലാവും പ്രവര്‍ത്തനങ്ങള്‍.

5. ഗ്രാമീണ മേഖലകളില്‍ പ്ലാ​േൻറഷന്‍ ജോലികള്‍ പരമാവധി 33 ശതമാനം ജ ോലിക്കാരെ ഉപയോഗിച്ച് ചെയ്യാൻ.

6. മൃഗപരിപാലനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍.

7. ഹോട്ട്സ്പോട്ട്​ മേഖലയില്‍ ഉള്‍പ്പെടാത്ത സഹകരണബാങ്കുകള്‍ ഉള്‍പ്പടെ ബാങ്കുകള്‍ രാവിലെ 10 മുതല്‍ ഉച്ചക്ക്​ രണ്ട് വരെ പകുതി ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാം. എന്നാല്‍, ബാങ്കിംഗ് ഇതര സാമ്പത്തിക ഇടപാട് സ്ഥാപനങ്ങളും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും തുറക്കാന്‍ പാടില്ല. ഹോട്സ്പോട്ട് മേഖലകളില്‍ ബാങ്കുകള്‍ക്ക് പ്രവര്‍ത്തനാനുമതിയില്ല.

8. സോഷ്യല്‍ സെക്ടര്‍ മേഖലകള്‍ക്ക് ജില്ലയില്‍ പൂര്‍ണമായും പ്രവര്‍ത്തിക്കാം.

9. ജലസേചനം, ജല സംരക്ഷണം, വെള്ളപ്പൊക്കം തടയാനുള്ള നടപടികള്‍, മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, കിണര്‍ നിര്‍മാണം, വരള്‍ച്ച തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാമൂഹിക അകലം പാലിച്ച് അഞ്ചില്‍ കൂടാത്ത അവിദഗ്ധ തൊഴിലാളി ഒരു സംഘത്തില്‍ എന്ന നിലയില്‍ നടത്താം. എന്നാല്‍, 60 വയസ്സില്‍ കൂടുതലുള്ളവരെ ഈ ജോലികളില്‍ പങ്കെടുപ്പിക്കരുത്.

10. മൊബൈല്‍, ഇലക്ട്രോണിക് ഉപകരണ ഷോപ്പുകള്‍ ഞായറാഴ്ചകളില്‍ രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെ.

11. ഹോട്ട്സ്പോട്ട്​ മേഖലയിലൊഴികെ ചരക്കു നീക്കത്തിനും കയറ്റിറക്ക് പ്രവര്‍ത്തികള്‍ക്കുമായി തൊഴിലാളികളുടെ യാത്ര അനുവദിക്കും.

12. ശാരീരിക അകലം പാലിച്ച് ശനിയാഴ്ചകളില്‍ ട്രക്ക്, മറ്റ് വാഹനങ്ങളുടെ വര്‍ക്ക് ഷോപ്പുകള്‍ രാവിലെ ഏഴ് മുതല്‍ അഞ്ച് വരെ.

13. അവശ്യസാധനങ്ങള്‍, ഭക്ഷണം, പച്ചക്കറി, പാല്‍, കോഴിക്കടകള്‍ എന്നിവ രാവിലെ ഏഴ് മുതല്‍ വൈകുന്നേരം അഞ്ച് വരെയായിരിക്കും. ഡോര്‍ ഡെലിവറി സംവിധാനം രാത്രി എട്ടു വരെയും നടത്താം. ആവശ്യമെങ്കില്‍ ഹോട്ട്സ്പോട്ട് മേഖലകളില്‍ ഡോര്‍ ഡെലിവറി സംവിധാനത്തിനും അനുമതിയുണ്ട്.

14. ഹോട് സ്പോട്ടിലൊഴികെ ഹോട്ടലുകളില്‍നിന്ന്​ ഭക്ഷണം പാര്‍സലായി രാത്രി എട്ട് വരെയും ഹോം ഡെലിവറി രാത്രി 10 വരെയും നടത്താം. അംഗീകൃത സ്ഥാപനത്തി​​െൻറ തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിന് പോകുന്നയാള്‍ കരുതണം.

15. തിങ്കളാഴ്ചകളില്‍ ഇലക്ട്രിക്കല്‍ ഷോപ്പുകള്‍ക്കും പഠന പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും രാവിലെ ഏഴ് മുതല്‍ വൈകുന്നേരം അഞ്ച് വരെ പ്രവര്‍ത്തിക്കാം.

16. ബുധനാഴ്ചകളില്‍ സിമൻറ്​ കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ വൈകുന്നേരം അഞ്ച് വരെ പ്രവര്‍ത്തിക്കാം.

17. വ്യവസായ മേഖലകളില്‍ സാമൂഹിക അകലമുള്‍പ്പടെ സുരക്ഷ നിര്‍ദേശങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം

18. ആശുപത്രികളുടെ കെട്ടിട നിര്‍മാണം, മഴക്കാല പൂര്‍വ നിര്‍മാണ പ്രവര്‍ത്തികള്‍, ജലസേചനം, കെ.എസ്.ഇ.ബി എന്നിവയുമായി ബന്ധപ്പെട്ട നിര്‍മാണങ്ങള്‍, അഴുക്കുചാലുകളുടെ നിര്‍മാണം, ഹാര്‍ബര്‍ എൻജിനീയിറിംഗ് ജോലികള്‍, പാതിവഴിയില്‍ മുടങ്ങിയ റോഡുകള്‍, ജലവിതരണ സംവിധാനം, ശുചീകരണം എന്നിവ കൃത്യമായ നിബന്ധനകളോടെ നടത്താം. അന്തർസംസ്​ഥാന തൊഴിലാളികള്‍ ഉള്‍പ്പടെ അത്യാവശ്യത്തിന് തൊഴിലാളികളെ ഉള്‍പ്പെടുത്തുകയും ജോലിസ്ഥലത്ത് തന്നെ അവരെ താമസിപ്പിക്കുകയും ചെയ്യേണ്ടതാണ്. യാതൊരു കാരണവശാലും ദിവസേനയുള്ള തൊഴിലാളികളുടെ യാത്രകള്‍ അനുവദിക്കില്ല.

19. ഹോട്ട്സ്പോട്ട്​ മേഖലകളിലൂടെയുള്ള യാത്രകൾക്ക്​ കര്‍ശന നിയന്ത്രണം തുടരും. ഹോട്സ്പോട്ട് അല്ലാത്ത മേഖലകളില്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലമോ ജില്ല കലക്ടര്‍, ജില്ല പൊലീസ് മേധാവി എന്നിവര്‍ നല്‍കുന്ന പാസ് എന്നിവ നിര്‍ബന്ധമാണ്. സന്നദ്ധ സേവകര്‍ക്കും ഇത്തരത്തില്‍ അംഗീകൃത പാസ് നിര്‍ബന്ധമാണ്.

20. സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് അവരുടെ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് മതിയാകും.

21. സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യാൻ ഗര്‍ഭിണികള്‍, ചികിത്സ ആവശ്യാര്‍ത്ഥം പോകുന്നവര്‍, അടുത്ത ബന്ധുവി​​െൻറ മരണവുമായോ മരണാസന്നരായവരെ കാണാൻ പോകുന്നവര്‍ എന്നിവരെ അനുവദിക്കും.

22. ക്വാറികളിലും ക്രഷറുകളിലും ഖനനം അനുവദിക്കില്ല. എന്നാൽ, നിലവിലെ ഉൽപ്പന്നങ്ങള്‍ നിർമാണ ആവശ്യങ്ങള്‍ക്കായി വില്‍പ്പന നടത്താം. ഇത്തരം സ്ഥാപനങ്ങളില്‍ സാമൂഹിക അകലം ഉറപ്പാക്കണം. തൊഴിലാളികളെ സൗകര്യപ്രദമായി താമസിപ്പിക്കണം. ദിവസേനയുള്ള അവരുടെ യാത്ര അനുവദിക്കുന്നതല്ല.

23. സിമൻറ്​ കട്ടകള്‍, ഇൻറര്‍ ലോക്ക് കട്ടകള്‍, ഹോളോബ്രിക്‌സ്, ഇഷ്​ടിക തുടങ്ങിയവയുടെ നിർമാണം ചട്ടങ്ങള്‍ പാലിച്ച് ആരംഭിക്കാം. എന്നാല്‍ മെയ് മൂന്ന് വരെ വില്‍പ്പനയോ ഉൽപ്പന്നങ്ങള്‍ വാഹനത്തില്‍ എത്തിച്ച്​ നല്‍കാനോ അനുമതിയില്ല. നിലവിലെ അന്തർ സംസ്​ഥാന തൊഴിലാളികളുടെ സേവനം നിർമാണത്തിന് പ്രയോജനപ്പെടുത്താം. സാമൂഹ്യ അകലവും വ്യക്തി ശുചിത്വവും ഉറപ്പാക്കണം.

24. ഹോട്ട് സ്‌പോട്ട് മേഖലകളിലൊഴികെ ഏപ്രില്‍ 28ന് സുരക്ഷ ക്രമീകരണങ്ങള്‍ക്കായി ജ്വല്ലറി ഷോപ്പുകള്‍ തുറക്കാം. ഉപഭോക്താക്കളെ ഒരു കാരണവശാലും ഇത്തരം സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കാന്‍ പാടില്ല.

കൂടാതെ അവശ്യസേവന വിഭാഗങ്ങളുടെ പട്ടികയില്‍ വരുന്ന വകുപ്പുകളിലെ ജീവനക്കാര്‍ക്കും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ല കലക്ടര്‍ നിയോഗിച്ചവര്‍ക്കും ഇളവുകള്‍ ബാധകമാണ്. ഇപ്പോള്‍ അനുവദിച്ച ഇളവുകള്‍ ദുരുപയോഗം ചെയ്താല്‍ കര്‍ശന നിയമ നടപടി സ്വീകരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshotspotMalappuram News
News Summary - relaxation in hotspot malappuram
Next Story