ഉറ്റവരെ തിരഞ്ഞ് നാട്ടുകാർ കടലിലിറങ്ങി
text_fieldsതിരുവനന്തപുരം: കോസ്റ്റ് ഗാർഡിെൻറ രക്ഷാപ്രവർത്തനത്തിൽ പോരായ്മ ആരോപിച്ച് വിഴിഞ്ഞത്തുനിന്ന് അഞ്ച് ബോട്ടുകളിൽ മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിന് കടലിൽ പോയി. ശനിയാഴ്ച രാവിലെയോടെയാണ് ഇവർ തിരിച്ചത്. കടലിൽ ഇറങ്ങരുതെന്ന കോസ്റ്റ് ഗാർഡിെൻറയും നേവിയുടെയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറയും വിലക്കുകൾ മറികടന്നാണ് മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങിയത്. സ്വന്തം നിലക്കുള്ള രക്ഷാപ്രവർത്തനങ്ങൾ പാടില്ലെന്ന് സർക്കാറും അധികൃതരും ആവർത്തിക്കുന്നതിനിടെയാണിത്.
കഴിഞ്ഞ ദിവസം കോസ്റ്റ് ഗാർഡിെൻറ കപ്പലിന് നേരെ പ്രദേശവാസികളുടെ കല്ലേറുണ്ടായിരുന്നു. അതേ സമയം പരിചയസമ്പന്നരായ മത്സ്യത്തൊഴിലാളികളെ കൂടി രക്ഷാപ്രവർത്തനത്തിന് കൂടെ കൂട്ടാൻ കോസ്റ്റ് ഗാർഡ് ആലോചിക്കുന്നതായും വിവരമുണ്ട്. ഇതിനിടെ രണ്ട് നോട്ടിക്കൽ മൈലിനപ്പുറം പോകരുതെന്ന നിബന്ധനയോടെ കടലിൽ ബോട്ടിറക്കാൻ ജില്ല കലക്ടർ കെ. വാസുകി അനുമതി നൽകി. ബോട്ടിെൻറ റജിസ്റ്റർ നമ്പർ പൊലീസിന് കൈമാറണമെന്ന നിബന്ധനയോടെയാണിത്. എന്നാൽ, വിഴിഞ്ഞത്തുനിന്ന് തിരിച്ച അഞ്ചു ബോട്ടുകളും കലക്ടറുടെ നിർദേശം വരുന്നതിനു മുമ്പാണ് കടലിലിറങ്ങിയത്. കലക്ടർ മുന്നോട്ടുവെച്ച നിബന്ധനകൾ പാലിച്ചിട്ടുേണ്ടാ എന്നും വ്യക്തമല്ല.
കടലിലകപ്പെട്ട 15 മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡ് ശനിയാഴ്ച ഉച്ചയോടെ തീരത്തെത്തിച്ചു. ഇവർ സുരക്ഷിതരാണ്. ജനകീയ സ്വഭാവത്തിലാണ് വിഴിഞ്ഞത്തെ പ്രവർത്തനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
