Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കൾ പൊലീസ് കസ്റ്റഡിയിലെന്ന് ബന്ധുക്കൾ; നിഷേധിച്ച് പൊലീസ്

text_fields
bookmark_border
Siddique
cancel

കൊച്ചി: നടൻ സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് പരാതി. കടവന്ത്രയിലേയും മേനകയിലേയും ഫ്ലാറ്റുകളിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തുവെന്നാണ് പരാതി. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് കാണിച്ച് കുടുംബം കൊച്ചി ഡി.സി.പിക്ക് പരാതി നൽകി.

കൊച്ചി സിറ്റി പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് ഡി.സി.പിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ പ്രത്യേക അന്വഷേണസംഘം കസ്റ്റഡിയിലെടുത്തോയെന്നതിൽ വ്യക്തത വന്നിട്ടില്ല. ഇതു പരിശോധിക്കുന്നുണ്ടെന്നാണ് കൊച്ചി സിറ്റി പൊലീസ് അറിയിച്ചത്.

അതേസമയം, സിദ്ദിഖ് എവിടെയാണെന്ന് വെളിപ്പെടുത്തിയില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും സുഹൃത്തുക്കളെ പൊലീസ് വിട്ടയച്ചിട്ടില്ലെന്നും ഷഹീൻ പറഞ്ഞു. ഞായറാഴ്ച പുലർച്ചെ രണ്ടിടങ്ങളിൽ നിന്നായാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്നാണ് പരാതി. സിദ്ദീഖ് എവിടെയെന്ന് ചോ​ദിച്ച് കസ്റ്റഡിയിലെടുത്ത ഇവരെക്കുറിച്ച് ഒരു വിവരവുമില്ലെന്നാണ് കുടുംബം പരാതിയിൽ ആരോപിക്കുന്നത്.

ലൈംഗിക പീഡന പരാതിയിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയതിനാൽ അറസ്റ്റ് തടയാനായി സിദ്ദിഖ് ഒളിവിലാണ്. അതിനിടയിലാണ് ഇത്തരത്തിലൊരു പരാതി ഉയർന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Relatives say Siddique's son's friends are in police custody
Next Story