കെവിെൻറ മരണം: മുഖ്യസൂത്രധാര നീനയുടെ മാതാവ് രഹ്നയെന്ന് പ്രധാന സാക്ഷി അനീഷ്
text_fieldsകോട്ടയം: കെവിൻ വധക്കേസിെൻറ മുഖ്യസൂത്രധാര നീനുവിെൻറ മാതാവ് രഹ്നയാണെന്ന് കേസിലെ പ്രധാന സാക്ഷി അനീഷ്. കെവിനെയും നീനുവിനെയും വകവരുത്തുമെന്ന് പ്രതി നിയാസിനോപ്പം കോട്ടയത്തെത്തി രഹ്ന പരസ്യമായി പ്രഖ്യാപിച്ചിരുന്നെന്നും മതിയായ തെളിവുണ്ടായിട്ടും രഹ്നയെ പ്രതിയാക്കാത്തത് കേസ് അട്ടിമറിക്കാനാെണന്നും അനീഷ് ആരോപിച്ചു.
പൊലീസുകാരുടെ പങ്ക് കേസിൽ വ്യക്തമായ സാഹചര്യത്തിൽ സർക്കാർ സി.ബി.െഎ അന്വേഷണം പ്രഖ്യാപിക്കണമെന്നും അനീഷ് ആവശ്യപ്പെട്ടു. കെവിൻ കൊല്ലപ്പെട്ട് ഒരു മാസം കഴിഞ്ഞിട്ടും രഹ്നയെ ചോദ്യംചെയ്തിട്ടില്ല. ആദ്യഘട്ടം മുതൽ സംശയനിഴലിലാണ് രഹ്ന. ഗൂഢാലോചനയിൽ രഹ്നക്ക് പങ്കുണ്ടെന്ന് അന്വേഷണത്തിെൻറ ആദ്യഘട്ടത്തിൽ സൂചന ലഭിച്ചിരുന്നു. എന്നാൽ, അന്വേഷണ പരിധിയിൽനിന്ന് രഹ്നയെ പൂർണമായും പൊലീസ് ഒഴിവാക്കി.
മേയ് 27ന് കെവിനെയും തന്നെയും മാന്നാനത്തെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയതിന് തലേദിവസം രഹ്ന കെവിനെ താമസിപ്പിച്ചിരുന്ന വീട്ടിലെത്തി ഭീഷണി മുഴക്കിയിരുന്നു. താനും പ്രദേശവാസികളായ ചിലരും ഇത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. എന്നാൽ, രഹ്നയെ ഒഴിവാക്കിയാണ് അന്വേഷണം പുരോഗമിച്ചത്. അേന്വഷണം സി.ബി.െഎക്ക് വിടണമെന്ന് പറയുന്നത് ഇൗ സാഹചര്യത്തിലാണ്. പ്രതിഭാഗം ആവശ്യപ്പെട്ടതുപോലെ നുണ പരിേശാധനക്ക് തയാറാണെന്നും അനീഷ് അറിയിച്ചു.
അനീഷിനെയും കെവിെൻറ മറ്റ് സുഹൃത്തുക്കളെയും അേന്വഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. അതിനിടെ കേസിെൻറ കുറ്റപത്രം ഒരുമാസത്തിനകം തയാറാക്കുമെന്നും ഇത് കൊലപാതകമാണെന്ന് തെളിയിക്കാനാവശ്യമായ രേഖകൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോകലും ഗൂഢാലോചനയും തെളിയിക്കാനായി. കൂടുതൽ ശാസ്ത്രീയ തെളിവുകളും ലഭിച്ചിട്ടുണ്ട്. പ്രതികളിൽനിന്നുതന്നെ ആവശ്യമായ വിവരങ്ങൾ പ്രോസിക്യൂഷന് ലഭിക്കും, ഇതനുസരിച്ചാകും കുറ്റപത്രം -അേന്വഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
കെവിൻവധം: മെഡിക്കൽ സംഘം ചാലിയക്കരയിലെത്തി
പുനലൂർ: കെവിൻ കേസ് അന്വേഷണം കുറ്റമറ്റതാക്കുന്നതിെൻറ ഭാഗമായി മെഡിക്കൽ, ഫോറൻസിക് സംഘം ചാലിയക്കരയിലെത്തി തെളിവുകൾ ശേഖരിച്ചു. കെവിെൻറ മൃതദേഹം കണ്ടെത്തിയ ചാലിയക്കര പത്തുപറ ഭാഗത്ത് ആറ്റുതീരത്താണ് സംഘമെത്തിയത്. കെവിേൻറത് മുങ്ങിമരണമാെണന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു.
മൃതദേഹത്തിൽ കണ്ട മുറിവുകളും ചതവുകളും കണക്കിലെടുത്ത് അന്വേഷണത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് മെഡിക്കൽ സംഘമെത്തിയത്. മൃതദേഹം കണ്ടെത്തിയ ആറ്റിൽനിന്ന് 50 മീറ്ററോളം ഉയരത്തിലുള്ള ചാലിയക്കര റോഡിൽനിന്ന് ഒരാൾ താഴേക്ക് വീണാൽ ഉണ്ടാകാവുന്ന മുറിവുകളും ചതവുകളും സംബന്ധിച്ച് സംഘം വിലയിരുത്തി. കെവിൻ വാഹനത്തിൽനിന്ന് ചാടിപ്പോയതായി പ്രതികൾ പറഞ്ഞ സ്ഥലവും സംഘം പരിശോധിച്ചു.
ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥിയുടെ നേത്വത്തിലുള്ള അന്വേഷണസംഘം വെള്ളിയാഴ്ച രാവിലെ 11.30 ഓടെയാണ് സ്ഥലത്തെത്തിയത്. മെഡിക്കൽ ബോർഡിലെ രണ്ട് ഡോക്ടർമാർ, കെവിെൻറ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ, ഫോറൻസിക് സംഘത്തിലെ രണ്ട് വിദഗ്ധർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. തെളിവെടുപ്പിന് പ്രതികളെ കൊണ്ടുവന്നില്ല.
കഴിഞ്ഞമാസം 28ന് രാവിലെയാണ് കെവിൻ പി. ജോസഫിെൻറ മൃതദേഹം ചാലിയക്കരയാറ്റിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കെവിെൻറ ഭാര്യ നീനുവിെൻറ പിതാവ്, സഹോദരൻ ഉൾെപ്പടെ 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
