Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅർജുൻ ആയങ്കിയുമായി...

അർജുൻ ആയങ്കിയുമായി ബന്ധം; സജേഷിനെതിരെ നടപടിയുമായി സി.പി.എമ്മും

text_fields
bookmark_border
cpm
cancel

കണ്ണൂർ: അർജുൻ ആയങ്കിയുമായുള്ള ബന്ധത്തിൻെ പേരിൽ ഡി.വൈ.എഫ്​.ഐയിൽ നിന്ന്​ നടപടി നേരിട്ട സജേഷിനെതിരെ പാർട്ടിയും രംഗത്ത്​. സജേഷിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന്​ സസ്​പെൻഡ്​ ചെയ്​തതായി സി.പി.എം അറിയിച്ചു. കരിപ്പൂരിൽ സ്വർണക്കടത്തിനായി അർജുൻ ആയങ്കി ഉപയോഗിച്ച കാർ സജേഷിന്‍റെ ഉടമസ്ഥതയിലുള്ളതായിരുന്നു.

ഡി.വൈ.എഫ്​.ഐ ചെമ്പിലോട്​ മേഖല സെക്രട്ടറിയായിരുന്നു​ സി.സജേഷ്​. സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി ബന്ധം പുലർത്തിയെന്ന്​ ആരോപിച്ചാണ്​ സജേഷിനെതിരെ ഡി.വൈ.എഫ്​.ഐ. സംഘടനക്ക്​ നിരക്കാത്ത പ്രവർത്തിയാണ്​ സജേഷിന്‍റെ ഭാഗത്ത്​ നിന്നും ഉണ്ടായതെന്ന്​ ഡി.വൈ.എഫ്​.ഐ വ്യക്​തമാക്കിയിരുന്നു​.

അതേസമയം, പാർട്ടിയിൽ ക്വ​േട്ടഷൻ സംഘങ്ങളുമായി ബന്ധപുലർത്തുന്നവർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്ന സൂചന കഴിഞ്ഞ ദിവസം സി.പി.എം നൽകിയിരുന്നു. മന്ത്രിയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ എം.വി.ഗോവിന്ദനാണ്​ ഇതുസംബന്ധിച്ച പ്രസ്​താവന നടത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMArjun Ayanki
News Summary - Relationship with Arjun Ayanki; The CPM also took action against Sajesh
Next Story