Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐ.എസ്.ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്ത മലയാളിയെ വിട്ടയച്ചു
text_fieldsbookmark_border
മംഗളൂരു: ഐ.എസ് ബന്ധം സംശയിച്ച് കസ്റ്റഡിയിലെടുത്ത തലശ്ശേരി സ്വദേശിയായ യുവാവിനെ രണ്ടുദിവസം ചോദ്യം ചെയ്ത് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) വിട്ടയച്ചു. യുവാവും കുടുംബവും ഐ.എസില്‍ ചേരാന്‍ പോവുകയാണെന്നായിരുന്നു കേരള പൊലീസില്‍നിന്ന് ലഭിച്ച വിവരം. ഇതനുസരിച്ച് ബജ്പെ പൊലീസ് ഇവരെ മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് കസ്റ്റഡിയിലെടുത്ത് എന്‍.ഐ.എക്ക് കൈമാറുകയായിരുന്നു. ഷാര്‍ജയില്‍ സഹോദരിയുടെ അടുത്തേക്കാണ് യാത്രയെന്ന് മനസ്സിലായതിനെ തുടര്‍ന്നാണ് വിട്ടയച്ചത്. ഇയാള്‍ നാലരവര്‍ഷമായി മംഗളൂരുവില്‍ താമസിച്ച് ബിസിനസ് നടത്തുകയാണ്.
Next Story