Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരജിത്​ കുമാർ...

രജിത്​ കുമാർ കസ്​റ്റഡിയിൽ; നെട​ുമ്പാശ്ശേരിയിലേക്ക്​ കൊണ്ടു പോയി

text_fields
bookmark_border
രജിത്​ കുമാർ കസ്​റ്റഡിയിൽ; നെട​ുമ്പാശ്ശേരിയിലേക്ക്​ കൊണ്ടു പോയി
cancel

ആറ്റിങ്ങല്‍: കോവിഡ്​ ഭീഷണി നിലനിൽക്കെ നിയന്ത്രണം ലംഘിച്ച്​ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആൾക്കൂട്ടം സൃ ഷ്​ടിച്ച സംഭവത്തിൽ റിയാലിറ്റി ഷോ താരം ഡോ. രജിത്കുമാർ പൊലീസ്​ കസ്​റ്റഡിയിൽ. ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ്​ കസ്​റ്റഡിയിലെടുത്തത്​.

നെടുമ്പാശ്ശേരിയിൽനിന്ന്​ കഴിഞ്ഞദിവസം രാത്രി വീട്ടിലെത്തിയ രജിത്​ കുമാറിനെ ​തേടി ചൊവ്വാഴ്ച രാവിലെ 10.30 ഓടെയാണ് ആറ്റിങ്ങല്‍ സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ്​ സംഘം എത്തിയത്. തുടർന്ന്​ നെടുമ്പാശ്ശേരി സ്​റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടു. 11.30ഓടെ പൊലീസ് ഉദ്യോഗസ്ഥനൊപ്പം രജിത്കുമാര്‍ സ്വകാര്യ വാഹനത്തില്‍ നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചു.

റിയാലിറ്റി ഷോയിൽ നിന്ന്​ പുറത്തായ ഇദ്ദേഹത്തിന്​ ആറ്റിങ്ങലിലും സ്വീകരണം ഒരുക്കുമെന്ന് ആരാധകസംഘം പ്രഖ്യാപിച്ചിരുന്നു. സ്വീകരണപരിപാടി തടഞ്ഞ്​ വീട്ടില്‍ പൊലീസ്​ നോട്ടീസ് പതിച്ചിരുന്നു.

സ്​പെഷൽ ബ്രാഞ്ച്​ അന്വേഷണം തുടങ്ങി

നെ​ടു​മ്പാ​ശ്ശേ​രി: കോ​വി​ഡ്​ 19​െൻ​റ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള വി​ല​ക്ക്​ ലം​ഘി​ച്ച്​ ചാ​ന​ൽ റി​യാ​ലി​റ്റി ഷോ​യി​ലെ മ​ത്സ​രാ​ർ​ഥി ഡോ. ​ര​ജി​ത്​​കു​മാ​റി​ന്​ കൊ​ച്ചി അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണ​മൊ​രു​ക്കി​യ സം​ഭ​വ​ത്തി​ൽ ജി​ല്ല സ്​​പെ​ഷ​ൽ ബ്രാ​ഞ്ച്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി. സം​ഭ​വ​ത്തി​ൽ 14 പേ​ർ അ​റ​സ്​​റ്റി​ലാ​യെ​ങ്കി​ലും പൊ​ലീ​സി​​െൻറ ഭാ​ഗ​ത്തു​നി​ന്ന്​ വീ​ഴ്​​ച ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്നാ​ണ്​ പ്ര​ധാ​ന​മാ​യും അ​ന്വേ​ഷി​ക്കു​ന്ന​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 9.30നാ​ണ്​ ര​ജി​ത്​​കു​മാ​ർ ചെ​ന്നൈ​യി​ൽ​നി​ന്ന്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്. ആ​ളു​ക​ൾ കൂ​ട്ടം കൂ​ടു​ന്ന​തി​നെ​തി​രാ​യ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ളും ഹൈ​കോ​ട​തി ഉ​ത്ത​ര​വും ലം​ഘി​ച്ചായിരുന്നു ഇത്​.

Latest Videos:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspolice custodymalaylam newsrajith kumarrajith kumar fans
News Summary - rejith kumar under custody -kerala news
Next Story