തീവ്ര വോട്ടര്‍പട്ടിക നിരാകരിക്കണം -പ്രകാശ് കാരാട്ട്
text_fieldsതലശ്ശേരി: വോട്ട് ചെയ്യാനുള്ള അവകാശം നിഷേധിക്കുന്ന തീവ്ര വോട്ടര്‍ പട്ടിക നിരാകരിക്കണമെന്ന് സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കോടിയേരി ബാലകൃഷ്ണന് നാലാം ചമരവാര്ഷികത്തിന്റെ ഭാഗമായി തലശ്ശേരിയില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബംഗാളില്‍ 24 ലക്ഷം ആളുകളാണ് എസ്.ഐ.ആര് പദ്ധതിയിലൂടെ പുറത്തായത്. ഇതില്‍ 60 ശതമാനം മുസ് ലിംകളാണ്. സാധാരണ പാവപ്പെട്ടവര്‍ ഉള്‍പ്പെടെയാണ് പട്ടികയില്‍നിന്ന് പുറത്താകുന്നത്. വോട്ടര്‍പട്ടികയില്‍നിന്ന് പുറത്താകുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കില്ലെന്ന നിയമമാണ് വന്നത്.
മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജി വെക്കുന്നതു വരെ പ്രതിഷേധിക്കും. ഒറ്റക്കെട്ടായാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തെരുവില്‍ ഇറങ്ങുന്നത്. രാജ്യത്തെ ജനാധിപത്യ സ്ഥാനങ്ങളെ മോദി സര്‍ക്കാര്‍ തകര്‍ക്കുകയാണ്.
ഇ.ഡി, ആദായനികുതി വകുപ്പ് എന്നിവയെ ഉപയോഗിച്ച് മുഖ്യമന്ത്രിമാരെ പോലും വേട്ടയാടുകയാണെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. കാരായി രാജന് എം.എല്‍.എ അധ്യക്ഷതവഹിച്ചു. നേതാക്കളായ ഇ.പി ജയരാജന്, കെ.കെ. രാഗേഷ്, എ.എന്‍. ഷംസീര്‍, പി. ശശി, കാരായി ചന്ദ്രശേഖരന്, എം.സി. പവിത്രന്, സി.കെ. രമേശന്, മുഹമ്മദ് അഫ്സല്, കോടിയേരിയുടെ ഭാര്യ വിനോദിനി, മകന് ബിനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
കണ്ണൂർ പയ്യാമ്പലത്ത് രാവിലെ കോടിയേരിയുടെ മണ്ഡപത്തിൽ സി.പി.എം നേതാക്കളായ ഇ.പി. ജയരാജൻ, കെ.കെ. രാഗേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. കോടിയേരിയുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

