രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി
text_fieldsപത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തുംവിധം ഫേസ്ബുക്കിൽ പോസ്റ്റിട്ട കേസിൽ അറസ്റ്റിലായ രഹന ഫാത്തിമയുടെ ജാമ്യാപേക്ഷ പത്തനംതിട്ട ചീഫ് മജിസ്ട്രേറ്റ് കോടതി തള്ളി. എന്നാൽ, പൊലീസിെൻറ കസ്റ്റഡി അപേക്ഷയിലെ റിവ്യൂ ഹരജി ബുധനാഴ്ച പരിഗണിക്കും.
രഹനയെ ചോദ്യംചെയ്യാൻ പൊലീസ് കഴിഞ്ഞ ദിവസം അപേക്ഷ സമർപ്പിച്ചിരുന്നു. പൊലീസിന് രണ്ട് മണിക്കൂർ അനുവദിക്കാമെന്ന് കോടതി അനുമതി നൽകിയിരുന്നു. എന്നാൽ, സമയം മതിയാവില്ലെന്ന് കാണിച്ചാണ് പൊലീസ് റിവ്യൂ ഹരജി നൽകിയിരിക്കുന്നത്. കൊട്ടാരക്കര സബ് ജയിലാണ് രഹന ഫാത്തിമ.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിലെത്തിയ രഹന ഫാത്തിമക്ക് ജയിലിൽ കഴിയേണ്ട അവസ്ഥയുണ്ടായതിനെ വിമർശിച്ച് സ്ത്രീപക്ഷ സാമൂഹ്യ പ്രവർത്തകരായ സാറ ജോസഫും ശാരദക്കുട്ടിയും രംഗത്തെത്തി. തൃശൂരിൽ ‘ജനാഭിമാന സംഗമ’ത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
