Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യ ഹരജി വിധി പറയാൻ മാറ്റി
text_fieldsbookmark_border
കൊച്ചി: മതവിശ്വാസത്തെ അപകീർത്തിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തെന്ന കേസിൽ മുൻകൂർ ജാമ്യം തേടി രഹ്ന ഫാത്തിമ നൽകിയ ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് മുൻകൂർ അനുമതി തേടി ശബരിമലയിലെത്തിയ തനിക്കെതിരെ അനാവശ്യ കുറ്റം ചുമത്തിയ കേസിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി. വെള്ളിയാഴ്ച ഹരജി പരിഗണിക്കവേ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ഹരജിക്കാരിക്കെതിരെ നിലനിൽക്കുമെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ശബരിമല സന്ദർശിക്കുന്നത് പത്തനംതിട്ട കലക്ടറെയും െഎ.ജി മനോജ് എബ്രഹാമിനെയും മുൻകൂട്ടി അറിയിച്ചതായി ഹരജിക്കാരി പറയുന്നു.
Next Story
