ശബരിമല ദർശനം: രഹ്ന ഫാത്തിമയുടെ അപേക്ഷയിൽ പൊലീസ് നിയമോപദേശം തേടി
text_fieldsപത്തനംതിട്ട: ശബരിമല ദർശനത്തിന് അനുമതി തേടി രഹ്ന ഫാത്തിമ സമർപ്പിച്ച അപേഷയിൽ പൊലീസ് നിയമോപദേശം തേടി. കൊച്ച ി സിറ്റി പൊലീസ് കമീഷണർ ഐ.ജി. വിജയ് സാഖറേക്ക് ശനിയാഴ്ചയാണ് രഹ്ന ഫാത്തിമ ശബരിമല ദർശനത്തിന് അവസരെമാരുക്കണെമന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയത്. അപേക്ഷ ഐ.ജി പത്തനംതിട്ട ജില്ല പൊലീസ് ചീഫ് ജി. ജയദേവിന് കൈമാറി. എന്നാൽ, അപേക്ഷയിൽ സ്വന്തമായി തീരുമാനമെടുക്കാൻ കാത്തുനിൽക്കാതെ എസ്.പി െപാലീസ് ആസ്ഥാനത്തേക്ക് അയക്കുകയായിരുന്നു.
ആക്റ്റിവിസ്റ്റായ രഹ്ന ഫാത്തിമ കഴിഞ്ഞവർഷം ശബരിമല ദർശനത്തിന് ശ്രമിച്ചത് വലിയ വിവാദമായിരുന്നു. മതവികാരം വ്രണപ്പെടുത്തിയതിെൻറ പേരിൽ ഇവർ അറസ്റ്റിലാകുകയും ചെയ്തു. ജന്മദിനമായ നവംബർ 26ന് മാലയിടാൻ ഉദ്ദേശിക്കുന്നതായാണ് രഹ്ന ഫാത്തിമ അറിയിച്ചത്. ശബരിമലയ്ക്ക് കുടുംബമായി പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അവർ പറഞ്ഞു.
