രഹ്ന ഫാത്തിമ 2.10 ലക്ഷം രൂപ പിഴയടച്ചു
text_fieldsആലപ്പുഴ: ചെക്ക് കേസിൽ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ പിഴയടച്ചു. 2.10 ലക്ഷം രൂപ പിഴയും ഒരുദിവസം കോടതി അവസാനിക്കുംവരെ കോടതിയിൽ നിൽക്കലുമായിരുന്നു നേരത്തേ ശിക്ഷ വിധിച്ചിരുന്നത്.
ആലപ്പുഴ മുല്ലക്കൽ സ്വദേശി ആർ. അനിൽകുമാറിൽനിന്ന് രണ്ടുലക്ഷം രൂപ കടം വാങ്ങിയശേഷം നൽകിയ ചെക്ക് അക്കൗണ്ടിൽ പണമില്ലാത്തതിനാൽ മടങ്ങി. ഈ കേസിലാണ് 2014ൽ രഹ്നക്ക് ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 2,10,000 രൂപ പിഴയും ഒരുദിവസം കോടതി അവസാനിക്കുംവരെ തടവുശിക്ഷയും വിധിച്ചിരുന്നു.
ഇതിനെതിരെ ഹൈകോടതിയിൽ അപ്പീൽ നൽകി. പിഴയടച്ച് ഒരുദിവസം കോടതി നടപടി അവസാനിക്കുംവരെ തടവ് അനുഭവിക്കാനാണ് ഹൈകോടതിയും നിർദേശിച്ചത്. തിങ്കളാഴ്ച രഹ്ന ആലപ്പുഴ സി.ജെ.എം സി.കെ. മധുസൂദനൻ മുമ്പാകെ ഹാജരായി 2,10,000 രൂപ പിഴയടച്ചു. കോടതി നടപടി അവസാനിക്കുംവരെ പ്രതിക്കൂട്ടിലും നിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
