Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റെ​ഗു​ലേ​റ്റ​റി കമീഷൻ തീരുമാനം ഉടൻ; റദ്ദാക്കിയ വൈദ്യുതി കരാറുകൾ പുനഃസ്ഥാപിേച്ചക്കും

text_fields
bookmark_border
വർഷം 406 കോടിയുടെ അധിക ബാധ്യത വന്നെന്ന് കെ.എസ്.ഇ.ബി •ആവശ്യവുമായി സർക്കാറും
റെ​ഗു​ലേ​റ്റ​റി കമീഷൻ തീരുമാനം ഉടൻ; റദ്ദാക്കിയ വൈദ്യുതി കരാറുകൾ പുനഃസ്ഥാപിേച്ചക്കും
cancel

തിരുവനന്തപുരം: നടപടിക്രമങ്ങൾ പാലിക്കാത്തതിന്‍റെ പേരിൽ റെഗുലേറ്ററി കമീഷൻ റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാർ പുനഃസ്ഥാപിക്കുന്നതിൽ ഉടൻ തീരുമാനം വരും. കരാർ പുനഃസ്ഥാപിക്കണമെന്ന കെ.എസ്.ഇ.ബി അപേക്ഷയിൽ റെഗുലേറ്ററി കമീഷൻ തെളിവെടുപ്പ് പൂർത്തിയാക്കി. സംസ്ഥാന സർക്കാറിന് വേണ്ടി ഊർജ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജോതിലാൽ കമീഷനിലെത്തി കരാർ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. 2003 കേന്ദ്ര വൈദ്യുതി നിയമത്തിലെ 108-ാം ചട്ട പ്രകാരം കരാർ പുനഃസ്ഥാപിക്കാൻ കമീഷന് സർക്കാർ നേരത്തെ നിർദേശം നൽകിയിരുന്നു.

നാല് കരാർ വഴി 465 മെഗാവാട്ട് വൈദ്യുതി വാങ്ങിവന്നത് ചട്ടപ്രകാരമല്ലെന്ന് കണ്ടാണ് റെഗുലേറ്ററി കമീഷൻ റദ്ദാക്കിയത്. ബോർഡിന്‍റെ എതിർപ്പ് മറികടന്നായിരുന്നു ഇത്. കുറഞ്ഞ വിലയ്ക്ക് ലഭിച്ചുവന്ന വൈദ്യുതി നിലച്ചതോടെ സംസ്ഥാനം കടുത്ത പ്രതിസന്ധിയിലായി. പകരം വൈദ്യുതി വാങ്ങാൻ ശ്രമിച്ചെങ്കിലും വൻ വിലയാണ് കമ്പനികൾ ആവശ്യപ്പെട്ടത്. മഴ കുറഞ്ഞതോടെ പ്രതിസന്ധി രൂക്ഷമായി. കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന വൈദ്യുതി ഒഴിവാക്കി ഉയർന്ന വിലയ്ക്ക് വാങ്ങുന്നത് കെ.എസ്.ഇ.ബിക്കും ഉപഭോക്താക്കൾക്കും വൻ തിരിച്ചടിയാകുന്ന സ്ഥിതി വന്നു. പകരം വൈദ്യുതി വാങ്ങി വിതരണം ചെയ്തതിന് ഇതിനകം 203 കോടിയോളം രൂപയുടെ അധിക ബാധ്യത വന്നെന്ന് കെ.എസ്.ഇ.ബി കമീഷനെ വെള്ളിയാഴ്ച അറിയിച്ചു. ഒരുവർഷ നഷ്ടം 406 കോടിയാവും.

വൻ സാമ്പത്തിക ബാധ്യതയുടെ കൂടി സാഹചര്യത്തിലാണ് റദ്ദാക്കിയ കരാർ പുനഃസ്ഥാപിക്കണമെന്ന് കെ.എസ്.ഇ.ബി അപേക്ഷ നൽകിയത്. കരാർ റദ്ദാക്കിയതിനെതിരെ അപ്പലേറ്റ് ട്രൈബ്യൂണലിൽ നേരത്തെ നൽകിയ ഹരജിയിൽ കെ.എസ്.ഇ.ബിക്ക് കമീഷനെ സമീപിക്കാമെന്ന നിർദേശം ലഭിച്ചു. പുറമെ മന്ത്രിസഭ തീരുമാനം എടുത്ത് കരാർ പുനഃസ്ഥാപിക്കണമെന്ന് സർക്കാറും നിർദേശം നൽകി. സർക്കാർ നിർദേശം നടപ്പാക്കാൻ കമീഷനും ബാധ്യതയുണ്ട്.

25 വർഷത്തേക്ക് വൈദ്യുതി നൽകുന്നതിനുള്ള കരാറുകളായിരുന്നു ഇവ. പത്ത് വർഷത്തിലേറെ വാങ്ങുകയും ചെയ്തു. കരാർ പുനഃസ്ഥാപിച്ചാൽ കമ്പനികൾക്ക് വൈദ്യുതി നൽകാൻ ബാധ്യതയുണ്ടെന്നാണ് സർക്കാറിന് ലഭിച്ച നിയമോപദേശം. ജാംബുവ 215 മെഗാവാട്ട് (115, 100 മെഗാവാട്ടുകളുടെ രണ്ട് കരാാറുകൾ), ജിൻഡാൽ 250 മെഗാവാട്ട് (150,100 മെഗഗാവാട്ടുകളുടെ രണ്ട് കരാറുകൾ) എന്നിവയാണ് റദ്ദാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Regulatory Commission decision soon; Canceled power contracts will be reinstated
Next Story