Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
രാത്രി സർവിസ്​ നടത്തുന്ന മൂന്ന്​ ട്രെയിനുകളിൽ നാളെ മുതൽ സാധാരണ കോച്ചുകൾ
cancel

രാത്രി സർവിസ്​ നടത്തുന്ന മൂന്ന്​ ട്രെയിനുകളിൽ നാളെ മുതൽ സാധാരണ കോച്ചുകൾ

text_fields
bookmark_border

ഹരിപ്പാട്: സംസ്ഥാനത്ത് രാത്രികാല സർവിസ് നടത്തുന്ന നാല് എക്സപ്രസ് ട്രെയിനുകളിൽ മൂന്നെണ്ണത്തിൽ ശനിയാഴ്ച മുതൽ റിസർവേഷൻ ഇല്ലാത്ത കോച്ചുകൾ പുനഃസ്ഥാപിക്കും. കോവിഡ് കാല ലോക്ഡൗണിൽ നിർത്തലാക്കിയ രാത്രികാല വണ്ടികളിലാണ് റിസർവേഷൻ ഇല്ലാത്ത യാത്രക്കാർക്ക് പ്രയോജനപ്രദമായി കോച്ചുകൾ തിരിച്ചെത്തുന്നത്.

തിരുവനന്തപുരം - മംഗളൂരു മലബാർ എക്സ്പ്രസ്, മാവേലി എക്സ്പ്രസ്, മംഗളൂരു - ചെന്നൈ മെയിൽ എന്നിവയിൽ ശനിയാഴ്ച മുതൽ എല്ലാ ദിവസവും റിസർവേഷൻ ഇല്ലാത്ത കോച്ചുകൾ ഉണ്ടാകും. തിരുവനന്തപുരം-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ ജനുവരി 17 മുതൽ റിസർവേഷൻ ഇല്ലാത്ത സാധാരണ കോച്ചുകൾ പുനഃസ്ഥാപിക്കും.

റിസർവേഷൻ ഇല്ലാത്ത കോച്ചുകൾ പുനഃസ്ഥാപിക്കുന്നതിനാൽ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും സാധാരണ യാത്രാ ടിക്കറ്റുകൾ നൽകാനുള്ള സംവിധാനം പുനഃക്രമീകരിക്കണമെന്ന് ദക്ഷിണ റെയിൽവേ ബന്ധപ്പെട്ട ഡിവിഷണൽ മാനേജർമാർക്ക് അടിയന്തിര നിർദേശം നൽകിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Regular coaches on three night trains from tomorrow
Next Story