ചില്ലറയല്ല പൊല്ലാപ്പ്; രജിസ്ട്രേഷൻ വകുപ്പിൽ ഫീസുകൾ പൈസ നിരക്കിൽ
text_fieldsതിരുവനന്തപുരം: രജിസ്േട്രഷൻ വകുപ്പിൽ ചില്ലറ പൈസക്കും ഇപ്പോൾ വിലയുണ്ട്. ഭൂമിയുടെ ന്യായവില പട്ടികയിലും സബ് രജിസ്ട്രാർ ഒാഫിസിലെ വിവിധ സേവനങ്ങൾക്കും വിവാഹ രജിസ്േ ട്രഷനും ഈടാക്കുന്ന ഫീസുകൾക്ക് പലതിനുമാണ് പൈസ നിശ്ചയിച്ചിരിക്കുന്നത്. സബ് രജിസ് ട്രാർ ഒാഫിസുകളിൽ പോകുേമ്പാൾ ചില്ലറയും കരുതേണ്ട അവസ്ഥയിലാണ്.
അടുത്തിടെയാ ണ് രജിസ്ട്രേഷൻ വകുപ്പിലെ വിവിധ സേവനങ്ങൾക്കുള്ള ഫീസ് സർക്കാർ പുതുക്കിയത്. ഇതിൽ രണ്ടും അഞ്ചും 25 ഉം 50 ഉം പൈസ ഉൾപ്പെട്ട ഫീസുകളുണ്ട്. പ്രത്യേക വിവാഹനിയമപ്രകാരം വിവാഹം രജിസ്േട്രഷനുള്ള നോട്ടീസ് നൽകുന്നതിന് 110 രൂപ രണ്ട് പൈസയാണ്. വിവാഹം രജിസ്റ്റർ ചെയ്യുന്നതിനാകട്ടെ 1102 രൂപ 50 പൈസയും.
ഇങ്ങനെ സബ് രജിസ്ട്രാർ ഒാഫിസിലെ വിവിധ ഫീസുകൾക്ക് രൂപക്കൊപ്പം പൈസകൂടി നിശ്ചയിച്ചിരിക്കുന്നതോടെ വകുപ്പിലെ ജീവനക്കാർ പുലിവാൽ പിടിച്ചിരിക്കുകയാണ്. ഫീസ് നൽകിയശേഷം ബാക്കി പൈസക്കായി ബഹളം കൂട്ടുന്നവരുള്ളതായി ഉദ്യോഗസ്ഥർ പറയുന്നു. സേവനങ്ങൾക്ക് അഞ്ച് ശതമാനം ഫീസ് വർധിപ്പിച്ചതോടെയാണ് പൈസക്കും മൂല്യം വന്നതെത്ര. ഭൂമിയുടെ ന്യായവില അടുത്തിടെ 10 ശതമാനം വർധിപ്പിച്ചപ്പോൾ പൈസ കൂടി ഉൾപ്പെടുത്തിയതും സ്റ്റാമ്പ് ഡ്യൂട്ടി നിർണയിക്കുന്നതിൽ അപാകത വരുത്തുന്നതായി രജിസ്േട്രഷൻ മേഖലയിലുള്ളവർ പറയുന്നു.
നിരവധി സർേവ നമ്പറുകൾക്ക് വിലനിശ്ചയിച്ചിരിക്കുന്നത് പൈസകൂടി ഉൾപ്പെടുത്തിയാണ്. ഉദാഹരണത്തിന് കടകംപള്ളി വില്ലേജിലെ സർവേ 2617ന് 4,03,474.5, 1,34,491.5, 6,22,457.5 എന്നീ കണക്കിനാണ് വില നിശ്ചയിച്ചിരിക്കുന്നത്. 6,22,457 രൂപ 50 പൈസ ന്യായവില നിശ്ചയിച്ചിരിക്കുന്ന വസ്തുവിന് 50 പൈസ കൂട്ടിയാണ് സ്റ്റാമ്പ് ഡ്യൂട്ടി കണക്കാക്കേണ്ടത്.
എന്നാൽ പലപ്പോഴും രൂപ കഴിഞ്ഞുള്ള പോയൻറ് കാണാനാകാത്തത് ഇടപാടുകാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി ഉയർന്നെങ്കിലും നടപടി ഉണ്ടായില്ല. ഫീസിലും ഭൂമിയുടെ ന്യായവിലയിലും പൈസ വന്നതോടെ പലവിധ പൊല്ലാപ്പുകളാണ് സബ് രജിസ്ട്രാർ ഒാഫിസുകളിൽ അരങ്ങേറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
