Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമേരിക്കയിലും...

അമേരിക്കയിലും സൗദിയിലും ലോക കേരളസഭ മേഖല സമ്മേളനങ്ങൾ

text_fields
bookmark_border
അമേരിക്കയിലും സൗദിയിലും ലോക കേരളസഭ മേഖല സമ്മേളനങ്ങൾ
cancel

തിരുവനന്തപുരം: ലോകകേരള സഭയുടെ രണ്ടു മേഖല സമ്മേളനങ്ങൾ അമേരിക്കയിലും സൗദി അറേബ്യയിലുമായി നടത്തും. ജൂണിൽ അമേരിക്കയിലും സെപ്റ്റംബറിൽ സൗദിയിലുമാണ് സമ്മേളനം ആലോചിക്കുന്നത്.

ഇതിന് ചീഫ് സെക്രട്ടറി അധ്യക്ഷനും പ്രവാസി വ്യവസായ പ്രമുഖരും നോർക്ക റൂട്സ് ഉദ്യോഗസ്ഥരും അംഗങ്ങളായി രണ്ട് സബ് കമ്മിറ്റികൾക്ക് സർക്കാർ രൂപം നൽകി. നോർക്ക റൂട്സ് വൈസ് ചെയർമാൻ ഡോ.എം.എ. യൂസുഫലി, ഡയറക്ടർ ഡോ. രവിപിള്ള എന്നിവർ സൗദി മേഖല സമ്മേളന സമിതിയിൽ അംഗങ്ങളാണ്.

ലോകകേരള സഭ മേഖല സമ്മേളനം 2022ൽ ലണ്ടനിൽ നടന്നിരുന്നു. അതിൽ മുഖ്യമന്ത്രി അടക്കം പങ്കെടുത്തു. ഇക്കുറി രണ്ടിടത്താണ് സമ്മേളനങ്ങൾ. സ്വാഭാവികമായും മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കേണ്ടി വരും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് സമ്മേളനങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lok Kerala Sabha
News Summary - Regional conferences of the Lok Kerala Sabha in America and Saudi Arabia
Next Story