Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോക കേരള സഭയുടെ മേഖല...

ലോക കേരള സഭയുടെ മേഖല സമ്മേളനങ്ങൾ അമേരിക്കയിലും സൗദി അറേബ്യയിലും

text_fields
bookmark_border
ലോക കേരള സഭയുടെ മേഖല സമ്മേളനങ്ങൾ അമേരിക്കയിലും സൗദി അറേബ്യയിലും
cancel

തിരുവനന്തപുരം: ലോകകേരള സഭയുടെ രണ്ടു​ മേഖല സമ്മേളനങ്ങൾ അമേരിക്കയിലും സൗദി അറേബ്യയിലുമായി നടത്തും. ജൂണിൽ അമേരിക്കയിലും സെപ്​റ്റംബറിൽ സൗദിയിലുമാണ്​ സമ്മേളനം ആലോചിക്കുന്നത്​.

ഇതിന്​ ചീഫ്​ സെക്രട്ടറി അധ്യക്ഷനും പ്രവാസി വ്യവസായ പ്രമുഖരും നോർക്ക റൂട്​സ്​ ഉദ്യോഗസ്ഥരും അംഗങ്ങളുമായി രണ്ട്​ സബ്​ കമ്മിറ്റികൾക്ക്​ സർക്കാർ രൂപം നൽകി. നോർക്ക റൂട്സ്​ വൈസ്​ ചെയർമാൻ ഡോ.എം.എ. യൂസുഫലി, ഡയറക്ടർ ഡോ. രവിപിള്ള എന്നിവർ സൗദി മേഖല സമ്മേളന സമിതിയിൽ അംഗങ്ങളാണ്​.

പ്രവാസി മലയാളികൾ കൂടുതൽ അധിവസിക്കുന്ന പ്രദേശമെന്നനിലയിലാണ്​ അമേരിക്കയിലും സൗദിയിലും സമ്മേളനങ്ങളെന്ന്​ സർക്കാർ ഉത്തരവിൽ പറയുന്നു.

2022ൽ ലണ്ടനിൽ നടന്ന ലോകകേരള സഭ മേഖല സമ്മേളനത്തിൽ മുഖ്യമന്ത്രി അടക്കം പ​ങ്കെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Loka Kerala Sabha
News Summary - Regional Conferences of Loka Kerala Sabha in America and Saudi Arabia
Next Story