രണ്ടു കൊലക്കേസിലെ പ്രതി റെജി ജോർജ് രണ്ടരക്കിലോ കഞ്ചാവുമായി പിടിയിൽ
text_fieldsരണ്ടു കൊലക്കേസിലെ പ്രതി റെജി ജോർജ് രണ്ടരക്കിലോ കഞ്ചാവുമായി പിടിയിൽ
തിരുവനന്തപുരം: രണ്ടു കൊലക്കേസ് ഉൾപ്പെടെ നിരവധി കേസിലെ പ്രതി രണ്ടരക്കിലോ കഞ്ചാവുമായി എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായി. റെജി ജോർജ് (35) സ്കൂട്ടറിൽ രണ്ടര കിലോ കഞ്ചാവ് കടത്തിക്കൊണ്ടുവരുമ്പോഴാണ് സ്പെഷ്യൽ സ്ക്വാഡിന്റെ വലയിലായത്.
പോത്തൻകോട് വാവറ അമ്പലത്തിൽ നിന്നും വേങ്ങോട്ടേക്ക് പോകുന്ന റോഡിൽ രാത്രികാല വാഹന പരിശോധന നടത്തുന്നതിനിടയിലാണ് സ്കൂട്ടറിൽ കഞ്ചുമായി എത്തിയ ഇയാളെ അറസറ്റ് ചെയ്തത്. എക്സൈസ് സംഘത്തെ കണ്ട് ഇയാൾ വാഹനം ഉപേക്ഷിച്ച് കണ്ടുകുഴി പാലത്തിനു സമീപമുള്ള താഴ്ന്ന പുരയിടത്തിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു.
തുടർന്ന് പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തുന്നതിനിടയിൽ എക്സൈസ് ഓഫീസർ ആരോമൽ രാജിന് പരിക്കേറ്റു. വളരെക്കാലമായി ജില്ലയിൽ ഉടനീളം പ്രതി കഞ്ചാവ് കച്ചവടം നടത്തിയിരുന്നതിനാൽ സ്പെഷ്യൽ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു.
പാങ്ങപ്പാറ മേഖലയിൽ കഞ്ചാവ് വിൽപന നടത്തുന്നതിനിടയിൽ അന്യസംസ്ഥാന തൊഴിലാളിയായ ദേവകുമാറിനെ (21) 60 ഗ്രാം കഞ്ചാവുമായി പിടിച്ചു. ചെങ്കോട്ടുകോണം അനന്ദീശ്വരം എന്ന ഭാഗത്ത് സ്കൂട്ടർ കഞ്ചാവ് വില്പന നടത്തുന്നതിനിടയിൽ എസ്.വി.നിഥിനെയും അറസ്റ്റ് ചെയ്തു. ഇയാളിൽനിന്ന് 80 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദേശാനുസരണം എക്സൈസ് എൻഫോഴ്സ് മെന്റ് ആൻഡ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബി.എൽ.ഷിബുവും പാർട്ടിയുമാണ് വിവധ സ്ഥലങ്ങളിൽ പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

