കോവിഡ് മുക്തർക്ക് പ്രതിമാസ പരിശോധന; റഫറൽ ചികിത്സ
text_fieldsതിരുവനന്തപുരം: കോവിഡ് മുക്തരിലെ തുടർരോഗാവസ്ഥയുടെ സാഹചര്യത്തിൽ താേഴത്തട്ട് മുതലുള്ള സർക്കാർ ആശുപത്രികളിൽ പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ സജ്ജമാക്കാൻ നിർദേശിച്ച് ആരോഗ്യവകുപ്പിെൻറ മാർഗരേഖ.
പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, കുടുംബാരോഗ്യകേന്ദ്രങ്ങൾ, സാമൂഹികാരോഗ്യകേന്ദ്രങ്ങൾ, താലൂക്കാശുപത്രികൾ, ജില്ല ആശുപത്രികൾ, ജനറൽ ആശുപത്രികൾ, മെഡിക്കൽ കോളജുകൾ എന്നിങ്ങനെ എല്ലാ തലത്തിലും പ്രത്യേക ക്ലിനിക് ആരംഭിക്കാനാണ് തീരുമാനം.
നിശ്ചിത ദിവസങ്ങളിലാണ് ഇവ പ്രവർത്തിക്കുക. രോഗമുക്തരായർ എല്ലാ മാസവും സമീപ ക്ലിനിക്കുകളിൽ പരിശോധനക്കെത്തണം. ജില്ലകളിൽ ഡെപ്യൂട്ടി ഡി.എം.ഒമാരാണ് പ്രത്യേക ക്ലിനിക്കുകളുടെ നോഡൽ ഒാഫിസർമാർ. എല്ലാ ആശുപത്രിയിലും കോവിഡാനന്തര ചികിത്സക്കെത്തുന്നവരുടെ വിവരം ശേഖരിക്കാൻ പ്രത്യേക രജിസ്റ്റർ ഏർെപ്പടുത്തും.
സംസ്ഥാനത്ത് കോവിഡ് മുക്തിനിരക്ക് ഉയർന്ന നിലയിലാണെങ്കിലും തുടർ രോഗാവസ്ഥ വ്യാപകമാണെന്നാണ് ആരോഗ്യവകുപ്പ് നിഗമനം. ആഴ്ചകളോ മാസങ്ങളോ ഇവ തുടരാനും സാധ്യതയുണ്ട്്.
വ്യാപനം പിടിച്ചുനിർത്താൻ കഴിഞ്ഞാലും ഭാവിയിൽ നേരിടേണ്ട വലിയ വെല്ലുവിളിയാണ് കോവിഡാനന്തര രോഗങ്ങൾ. ഇൗ സാഹചര്യങ്ങൾ കണക്കിലെടുത്താണ് റഫറൽ-സ്പെഷാലിറ്റി സൗകര്യങ്ങൾ അടക്കം ഉൾെപ്പടുത്തി കോവിഡ് ചികിത്സക്ക് സമാനം കോവിഡാനന്തര രോഗാവസ്ഥയെയും പരിഗണിക്കുന്നത്.
അതിഗുരുതര സ്ഥിതിയാണെങ്കിൽ കോവിഡിന് ചികിത്സയിൽ കഴിഞ്ഞ അതേ ആശുപത്രിയിലേക്ക് മാറ്റും.
സംസ്ഥാന മെഡിക്കൽ ബോർഡോ, ആശുപത്രി മെഡിക്കൽ ബോർഡോ ആണ് ഇക്കാര്യം തീരുമാനിക്കുക.
ഡോക്ടർമാർക്ക് ഒാൺലൈൻ പരിശീലനം
ഗുരുതര രോഗങ്ങളുള്ളവരെ താലൂക്ക് ആശുപത്രികൾ, ജില്ല-ജനറൽ ആശുപത്രികൾ, മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിലേക്ക് റഫർ ചെയ്യും. റഫറൽ-സ്പെഷാലിറ്റി ചികിത്സക്ക് ജില്ല-ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും പ്രത്യേക സംവിധാനമൊരുക്കും. ക്ലിനിക്കുകളിൽ നിയോഗിക്കുന്ന േഡാക്ടർമാർക്ക് പരിശീലനം നൽകുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ സംഘമാണ് ഒാൺലൈൻ പരിശീലനത്തിന് സാമഗ്രികളൊരുക്കുന്നത്. സ്വകാര്യ ആശുപത്രി ഡോക്ടർമാർക്കും പരിശീലനം നൽകും.
കോവിഡാനന്തര രോഗങ്ങൾ ഏെതാക്കെ
കോവിഡ് ബാധിച്ച ഭൂരിഭാഗം പേരും രണ്ടാഴ്ചക്കുള്ളിൽ രോഗമുക്തരാവുന്നുണ്ട്. എങ്കിലും ശ്വാസകോശപ്രശ്നങ്ങൾ, മണം നഷ്ടപ്പെടൽ, ഉറക്കക്കുറവ്, ക്ഷീണം മുതൽ ഹൃദ്രോഗവും വൃക്കരോഗവും സ്ട്രോക്കും വരെ ഉണ്ടായവരുണ്ട്.
ചിലർക്ക് മൂന്നു മുതൽ ആറ് മാസം വരെ ഇത് നീളുന്നു. കോവിഡ് വന്ന് ഭേദമായ കുഞ്ഞുങ്ങളിൽ ഹൃദയം അടക്കം വിവിധ അവയവങ്ങളെ ബാധിക്കുന്ന തുടർ രോഗാവസ്ഥ കേരളത്തിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്.