Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റീൽസ് താരം ഗുണ്ട ബിനു അന്തരിച്ചു

text_fields
bookmark_border
റീൽസ് താരം ഗുണ്ട ബിനു അന്തരിച്ചു
cancel

കോഴിക്കോട്: ഇൻസ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധേയനായ മിമിക്രി താരം 'ഗുണ്ട ബിനു' എന്നറിയപ്പെടുന്ന ശരത് ഉണ്ണിത്താൻ അന്തരിച്ചുവെന്ന് റിപ്പോർട്ടുകൾ. അമേരിക്കയിലെ അറ്റ്ലാന്റയിൽ കുഴഞ്ഞു വീണായിരുന്നു മരണം. അദ്ദേഹത്തിന്‍റെ സോഷ്യല്‍ മീഡിയയിലൂടെ സുഹൃത്തുക്കളാണ് ഇക്കാര്യം അറിയിച്ചത്. ശരതിന്‍റെ സുഹൃത്തുക്കളും നടി സ്നേഹ ശ്രീകുമാർ അടക്കമുള്ള സഹപ്രവർത്തകരും ഈ വിയോഗവാർത്ത പങ്കുവച്ചു.

"പ്രിയ കലാകാരൻ അമേരിക്കയിൽ ജോലി ചെയ്തിരുന്ന ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശി പ്രിയപ്പെട്ട സ്നേഹിതൻ ശരത് ഉണ്ണിത്താൻ അമേരിക്കയിൽ വച്ച് മരണപെട്ട വിവരം വേദനയോടെ അറിയിക്കുന്നു. സോഷ്യൽ മീഡിയയിൽ ഗുണ്ട ബിനു എന്ന പേരിൽ ഒരുപാട് വൈറലായ് റീൽസുകളും ശരത് ഉണ്ണിത്താൻ ചെയ്തിരുന്നു. മിമിക്രി ആർട്ടിസ്റ്റായിരുന്ന ശരത് കൊച്ചിൻ ഗിന്നസ്,തിരുവനന്തപുരം സരിഗ തുടങ്ങിയ ട്രൂപ്പുകളിലും പ്രവർത്തിച്ചിട്ടുണ്ട്. ആദരാഞ്ജലികൾ." സ്നേഹ ശ്രീകുമാർ കുറിച്ചു.

ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്സുള്ള താരത്തിന്റെ പല വിഡിയോകളും റീലുകളും വൈറലായിരുന്നു. കൊച്ചിൻ ഗിന്നസ്, തിരുവനന്തപുരം സരിഗ തുടങ്ങിയ പ്രമുഖ ട്രൂപ്പുകളിൽ പ്രവർത്തിച്ചു. ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശിയാണ് ശരത്.റീലുകൾ ചെയ്യാൻ പ്രത്യേകം കോസ്റ്റ്യൂംതന്നെ ശരത്തിനുണ്ടായിരുന്നു. വലിയ മീശയും കട്ടിപ്പുരികവും മറുകും തലയിൽ കെട്ടുമായി എത്തുന്ന ശരത്തിന്‍റെ വീഡിയോകൾ എല്ലാവർക്കും ഹരം പകർന്നിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Reels star Gunda Binu passes away
Next Story