മടങ്ങിയെത്തിയത് 33000, 19,000 ഉം റെഡ്സോണ്‍ ജില്ലകളിൽ നിന്ന്
text_fieldsതിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളില്‍നിന്ന് റോഡ് വഴി മടങ്ങിയെത്തിയത് 33000 ഒാളം പേർ. ഇതിൽ 19,000 പേരും റെഡ്സോണ്‍ ജില്ലകളിൽ നിന്നാണ്. യാത്രാ പാസിനുവേണ്ടി അപേക്ഷിച്ച 1.33 ലക്ഷം പേരില്‍ 72,800 പേരും റെഡ് സോൺ ജില്ലകളിൽ നിന്നുതന്നെ. 89,950 പാസുകളാണ് ഇതുവരെ നല്‍കിയത്. അതിലും 45,157 പേര് റെഡ്സോണ്‍ ജില്ലകളില്‍ നിന്നുള്ളവരാണ്.
േമയ് ഏഴ് മുതല്‍ വിദേശത്തുനിന്ന് വന്ന ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആ വിമാനങ്ങളില്‍ യാത്ര ചെയ്ത മുഴുവന്‍പേരെയും പ്രത്യേക നിരീക്ഷണത്തിലാക്കി.
ഇവരുടെ കാര്യത്തിൽ ആരോഗ്യവകുപ്പ് പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്.
‘ക്വാറൻറീനിൽ’ അതിർത്തി തർക്കമില്ല
ക്വാറൻറീൻ കേന്ദ്രങ്ങളിലേക്ക് ആരോഗ്യവിഭാഗം അയക്കുന്നവരെ അവിടെ പ്രവേശിപ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണെന്നും ‘പഞ്ചായത്ത് മാറി’ എന്ന പേരില്‍ ആെരയും പ്രവേശിപ്പിക്കില്ലെന്ന നിലപാടെടുക്കാനാവില്ലെന്നും മുഖ്യമന്ത്രി. സര്‍ക്കാറാണ് ക്വാറൻറീന് കേന്ദ്രങ്ങള്‍ തീരുമാനിക്കുന്നത്. ഹോം ക്വാറൻറീനായാലും സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറൻറീനായാലും ചുമതല തദ്ദേശസ്ഥാപനങ്ങള്‍ക്കാണ്.
പൊലീസിെൻറ പ്രത്യേക ശ്രദ്ധ
നിരീക്ഷണത്തിൽ കഴിയുന്നവരിൽ പൊലീസിെൻറ പ്രത്യേക ശ്രദ്ധ. വിമാനത്താവളത്തിലോ റെയിൽവേ സ്റ്റേഷനിലോ അതിര്‍ത്തി ചെക്പോസ്റ്റിലൂടെ റോഡ് വഴിയോ എത്തുന്നവര്‍ വീടുകളിലോ സര്‍ക്കാര്‍ ക്വാറൻറീനിലോ എത്തിയെന്ന് ഉറപ്പാക്കുന്ന ചുമതല പൊലീസിനാണ്.
മടങ്ങിയത് 29,366 അന്തർസംസ്ഥാന തൊഴിലാളികൾ
ഇതുവരെ 26 ട്രെയിനുകളിൽ അന്തർസംസ്ഥാന തൊഴിലാളികളെ നാടുകളിലേക്കയച്ചു. ആകെ 29,366 പേരാണ് മടങ്ങിയത്. ബിഹാറിലേക്കാണ് കൂടുതല്‍ ട്രെയിനുകള്‍ പോയത്; ഒമ്പതെണ്ണം. മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ കൊണ്ടുവരാന്‍ പോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ രോഗലക്ഷണമില്ലെങ്കില്‍ ക്വാറൻറീനില്‍ പോകേണ്ടതില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
