Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീണ്ടും മഴ...

വീണ്ടും മഴ ശക്തമാകുന്നു; നാളെ നാലു ജില്ലകളിൽ റെഡ് അലർട്ട്

text_fields
bookmark_border
Extreme rainfall
cancel

തിരുവനന്തപുരം: ഓണമടുത്തിരി​ക്കെ സംസ്ഥാനത്ത്​ വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ റെഡ്​ അലർട്ട്​ പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച്​ അലർട്ടും. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ അലർട്ടുമുണ്ട്​. അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നും ​കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

ഉത്രാടം ദിനമായ ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്​, വയനാട്​, കണ്ണൂർ എന്നീ എട്ട്​ ജില്ലകളിൽ ഓറഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസർകോട്​ ജില്ലകളിൽ മഞ്ഞ അലർട്ട്​.​ തിരുവോണദിവസമായ വ്യാഴാഴ്ച കോഴി​ക്കോട്​​, കണ്ണൂർ, കാസർകോട്​ ജില്ലകളിൽ ഓറഞ്ച്​ അലർട്ടാണ്​.​

കന്യാകുമാരി മേഖലക്ക്​ മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതാണ്​ അഞ്ച്​ ദിവസം വ്യാപക മഴക്ക്​ സാധ്യത ഒരുക്കിയത്​. ഒറ്റപ്പെട്ട ശക്തമായ മഴ, ഇടിമിന്നൽ എന്നിവക്കും സാധ്യതയുണ്ട്​. കഴിഞ്ഞദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്ന്​ കാലാവസ്ഥവകുപ്പ്​ അറിയിച്ചു. അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിലുള്ളവർ മുന്നറിയിപ്പുകളോട് സഹകരിക്കണം. ഐ.ആർ.എസ് ഉദ്യോഗസ്ഥർ കലക്ടറുടെ അനുമതിയില്ലാതെ ജില്ല വിട്ട് പോകാൻ പാടില്ല.

കേരളത്തിന്റെ തീരമേഖലയിൽ ശക്തമായ കാറ്റുവീശാനുള്ള സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ മീൻപിടിക്കാൻ പോകരുതെന്ന്​ കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. തിങ്കളാഴ്ച തിരുവനന്തപുരം ജില്ലയിൽ മലയോരമേഖലകളിൽ ശക്തമായ മഴയും മലവെള്ളപ്പാച്ചിലുമുണ്ടായി. കനത്ത കാറ്റും വീശുന്നുണ്ട്​. തിരുവനന്തപുരത്ത്​ മലയോര തീരദേശ യാത്രകൾക്കും ഖനനപ്രവർത്തനങ്ങൾക്കും ജില്ല കലക്ടർ വിലക്ക്​ ഏർപ്പെടുത്തി.

പ്രഫഷനൽ കോളജ്​ അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ തിരുവനന്തപുരം ജില്ലയിൽ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. പരീക്ഷകൾക്ക്​ മാറ്റമില്ല. മുതലപ്പൊഴിയിൽ മീൻപിടിത്ത ബോട്ട്​ അപകടത്തിൽപെട്ട്​ രണ്ടുപേർ മരിച്ചു. പൊന്മുടി മങ്കയത്ത്​ മലവെള്ളപ്പാച്ചിലിൽപെട്ടവരിൽ രണ്ടുപേർ മരിച്ചു. വിതുരയിൽ കാർ വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rain alert
News Summary - Red alert in four districts tomorrow
Next Story