
നാല് ജില്ലകളിൽ റെഡ് അലർട്ട്; സജ്ജമാകാൻ കേന്ദ്ര സേനകൾക്ക് നിർദേശം
text_fieldsതിരുവനന്തപുരം: വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതിനാൽ സംസ്ഥാനത്ത് അതിതീവ്രമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഞായറാഴ്ച ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകൾ റെഡ് അലർട്ടിലാണ്. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. റെഡ് അലർട്ട് മേഖലകളിൽ 24 മണിക്കൂറിൽ 204.5 മി.മീറ്റർ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
റെഡ്, ഓറഞ്ച് അലർട്ട് ജില്ലകളിൽ ദുരന്ത സാധ്യത മേഖലകളിലുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റണമെന്ന് ദുരന്ത നിവാരണ അതോറിറ്റി കലക്ടർമാർക്ക് നിർദേശം നൽകി. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിൽ ആളുകളെ മാറ്റിതാമസിപ്പിക്കുന്നുണ്ട്. രാത്രി ഏഴുമുതൽ പകൽ ഏഴുവരെ മലയോര മേഖലയിൽ ഗതാഗതം നിരോധിച്ചു.
കേന്ദ്ര സേനകളോടും പൊലീസ്, ഫയർഫോഴ്സിനോടും രക്ഷാപ്രവർത്തനങ്ങൾക്ക് സജ്ജരാകാൻ നിർദേശിച്ചു. വായുസേന വിമാനങ്ങളും തയാറാണ്. 22 വരെ കേരളത്തിൽ കനത്ത മഴ ലഭിക്കും. മത്സ്യബന്ധനത്തിന് വിലക്ക് തുടരും. കേരള - കർണാടക തീരം, ലക്ഷദ്വീപ്, കന്യാകുമാരി തുടങ്ങിയ ഇടങ്ങളിൽ മണിക്കൂറിൽ 50 - 60 കി.മീ വേഗത്തിൽ കാറ്റിന് സാധ്യതയുണ്ട്.
കേന്ദ്ര സേനകള്‍ തയാറാകുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പൊലീസ്, ഫയര്‍ഫോഴ്സ്, സിവില്‍ ഡിഫന്‍സ് സന്നദ്ധ പ്രവര്‍ത്തകര്‍, കരസേന, ഡിഫന്‍സ് സര്‍വിസ് കോര്‍പ്സ്, നേവി, ഐ.ടി.ബി.പി, വായുസേനയുടെ വിമാനങ്ങൾ എന്നിവ തയാറാണ്. ബി.എസ്.എഫ്, സി.ആർ.പി.എഫ് എന്നിവര്‍ അവശ്യാനുസരണം വിന്യസിക്കപ്പെടും.
മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം; അതീവ ജാഗ്രത നിർദേശവുമായി ദുരന്ത നിവാരണ അതോറിറ്റി
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതിനാല്‍ കേരളത്തില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്നും വിവിധയിടങ്ങളില്‍ അടുത്തദിവസങ്ങളില്‍ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ മുന്നില്‍കണ്ട് തയാറെടുപ്പ് നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നിര്‍ദേശിച്ചു. ശക്തമായ കാറ്റുമൂലം മരങ്ങള്‍ കടപുഴകാനുള്ള അപകടങ്ങള്‍ക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ഒരുകാരണവശാലും കടലില്‍ പോകരുത്.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുേമ്പാൾ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം
മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണം. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുേമ്പാൾ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. ക്വാറൻറീനില്‍ കഴിയുന്നവര്‍, രോഗലക്ഷണമുള്ളവര്‍, കോവിഡ് ബാധിക്കുന്നതുമൂലം കൂടുതല്‍ അപകട സാധ്യതയുള്ളവര്‍, സാധാരണ ജനങ്ങള്‍ എന്നിങ്ങനെ നാലുതരത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനാണ് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം.
നാളെ ഓറഞ്ച് അലർട്ട്
തിങ്കളാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
